Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം, ചിത്രീകരണം 2022ല്‍ തന്നെ !

വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം, ചിത്രീകരണം 2022ല്‍ തന്നെ !

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജനുവരി 2022 (14:08 IST)
സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ബിജുമേനോന്‍ വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 
ബിജു മേനോന്റെ വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം വരുന്നു. ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.
 
മന്ത്രി സ്ഥാനം ലഭിച്ച ശേഷമുള്ള മാമച്ചനെയാണ് 'വെള്ളിമൂങ്ങ 2'ല്‍ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങാനാണ് സാധ്യത.ജോജി തോമസ് തിരക്കഥയെഴുതിന്റെ തിരക്കിലാണ്. വൈകാതെതന്നെ നിര്‍മാതാക്കളില്‍ നിന്ന് ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപിയ്ക്ക് കൊവിഡ്,ചെറിയ ഒരു പനി മാത്രമെന്ന് നടന്‍