'ആലോചിച്ച് തീരുമാനമെടുക്കൂ...'; മമ്മൂക്കയുടെ ആ ഫോൺ കോൾ തന്റെ തലവര മാറ്റിയെഴുതിയെന്ന് ബിജുക്കുട്ടൻ

നിഹാരിക കെ.എസ്
ശനി, 1 ഫെബ്രുവരി 2025 (08:34 IST)
മിമിക്രിരംഗത്ത് നിന്നും സിനിമാരംഗത്തേക്ക് എത്തിയവരിൽ പ്രധാനിയാണ് ബിജുക്കുട്ടൻ. മമ്മൂട്ടി കാരണമാണ് അത് സംഭവിച്ചതെന്ന് ബിജുക്കുട്ടൻ പറയുന്നു. ആദ്യമായി അവസരം കിട്ടിയ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും അതോടെ സിനിമയിലേക്ക് വരാൻ മടി തോന്നിയെന്നും ബിജുക്കുട്ടൻ പറയുന്നു. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
 
'ഒരു ദിവസം സലീമേട്ടന്റെ വീട്ടിൽ ഇരിക്കുമ്പോൾ നിർമാതാവ് ഫിറോസ് അവിടെ വന്നു. സലീമേട്ടന് അഡ്വാൻസ് കൊടുക്കാൻ വന്നതാണ്. എന്നെ ഏതോ മിമിക്രി പരിപാടിക്ക് മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. കുറെ നേരം വർത്തമാനം പറഞ്ഞിരുന്നു. ഇറങ്ങാൻ നേരം അദ്ദേഹം പറഞ്ഞു, 'ഈ സിനിമയിൽ ബിജുവും ഒരു കഥാപാത്രം ചെയ്യൂ' എന്ന്. അതാണ് സിനിമയിലേക്കുള്ള ആദ്യവിളി. എനിക്ക് ജഗതി ചേട്ടനുമായിട്ടായിരുന്നു കോമ്പിനേഷൻ. അദ്ദേഹം ഷൂട്ടിങ് വന്നില്ല. അതുകൊണ്ട് അഭിനയിക്കാനും കഴിഞ്ഞില്ല. അതോടെ സിനിമാമോഹം തൽക്കാലം ഉപേക്ഷിച്ചു. 
 
സിനിമയിൽ ഏതാണ് കാരണം മ്മൂക്കയാണ്. മിമിക്രിയിൽ അത്യാവശ്യം പച്ചപിടിച്ച് തുടങ്ങിയ കാലം. ഗൾഫിൽ ഒരുമാസത്തെ പരിപാടിക്ക് എഗ്രിമെന്റ് ഒപ്പിട്ട സമയത്ത് നിർമാതാവ് ആന്റോ ചേട്ടൻ വിളിച്ചു. ആദ്യ സിനിമാമോഹം പൊലിഞ്ഞ പേടിയിൽ 'ഗൾഫിൽ വേറെ പരുപാടി ഇട്ടിട്ടുണ്ട്, വരാൻ പറ്റില്ലല്ലോ ചേട്ടാ' എന്ന് പറഞ്ഞു. രണ്ടും നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു. പിന്നെയൊരു ദിവസം മമ്മൂക്കയുടെ വിളി വന്നു. 'ഇയാള് മിമിക്രി മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളോ? സിനിമയിൽ അഭിനയിക്കില്ലേ?' മമ്മൂക്ക ചോദിച്ചു. ഞാൻ ഗൾഫിലെ പരിപാടിയുടെ കാര്യം സൂചിപ്പിച്ചു. 'ആലോചിച്ച് തീരുമാനമെടുക്കൂ' അദ്ദേഹം പറഞ്ഞു. 
 
മമ്മൂക്കയുടെ ഫോൺ കോൾ തന്ന ധൈര്യത്തിലാണ് സിനിമയ്ക്ക് കൈ കൊടുക്കാം എന്ന് ബിജുക്കുട്ടൻ തീരുമാനിക്കുന്നത്. അങ്ങനെ ആദ്യമായി ബിജുക്കുട്ടൻ അഭിനയിച്ച സിനിമയാണ് പോത്തൻവാവ. മമ്മൂട്ടിക്കൊപ്പം നിരവധി കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments