Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു, പിണങ്ങിയ കാര്യം ഞാൻ മറന്നു പോകും: ടൊവിനോ

ARM'S Success Celebration

നിഹാരിക കെ.എസ്

, വെള്ളി, 31 ജനുവരി 2025 (15:19 IST)
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ചിത്രം വൻ വിജയമായിരുന്നു. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച നടന്റെ രണ്ടാമത്തെ വലിയ വിജയമാണ് ഈ ചിത്രം. സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിച്ചിരിക്കുകയാണ് ടൊവിനോ. ചിത്രത്തിൻറെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കുന്നതിനിടയിലായിരുന്നു താരത്തിൻറെ പ്രതികരണം.
 
ഈ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പു ചോദിക്കുന്നതായി ടൊവിനോ പറഞ്ഞു. സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് നടന്റെ പ്രതികരണം.
 
'ഞാൻ ആളുകളോട് പിണങ്ങുന്നത് ചിലപ്പോൾ നിസാര കാര്യങ്ങൾക്ക് ആവാം. അത് അത്രയും നിസാര പിണക്കങ്ങൾ ആയി തന്നെ കണക്കാക്കേണ്ടതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഞാൻ ഒരു ദിവസം രണ്ടു ദിവസം കഴിഞ്ഞാൽ എന്തിനാ പിണങ്ങിയതെന്ന് മറന്നു പോകും. പിണക്കങ്ങൾ ഒന്നും സ്ഥിരമല്ല. സിനിമകൾ വിജയിക്കുമ്പോൾ അത് മറക്കണം. ഈ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും മാപ്പ് അപേക്ഷിക്കുകയാണ്. ഈ സിനിമയുടെ ഭാഗമല്ലാതിരുന്നിട്ടും കൂടെ നിന്നവരോട് നന്ദി പറയുന്നു,' ടൊവിനോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എംപതി ഈസ് ലെസണ്‍ നമ്പര്‍ 1', ജസ്റ്റിസ് ഫോര്‍ മിഹിര്‍; ശബ്ദം ഉയര്‍ത്തി പൃഥ്വിരാജ്