Webdunia - Bharat's app for daily news and videos

Install App

ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും !

Webdunia
ഞായര്‍, 6 മാര്‍ച്ച് 2022 (07:28 IST)
ഭീഷ്മ പര്‍വ്വത്തിന്റെ മിന്നുന്ന വിജയത്തിനു പിന്നാലെ ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ ചെയ്യാമെന്ന് മമ്മൂട്ടി. ഈ വര്‍ഷം തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യണമെന്നാണ് മമ്മൂട്ടിയുടെ നിലപാട്. ഇക്കാര്യം സംവിധായകന്‍ അമല്‍ നീരദിനെ അറിയിച്ചു. ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം സംവിധായകനെ വിളിച്ച് സന്തോഷം പങ്കിടുന്നതിനിടെയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം ചെയ്യാനുള്ള താല്‍പര്യം മമ്മൂട്ടി പ്രകടിപ്പിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 
 
ഈ വര്‍ഷം തന്നെ മറ്റ് ചില സിനിമകള്‍ ചെയ്ത ശേഷം ബിലാലിലേക്ക് കടക്കാമെന്നായിരുന്നു ആദ്യം മമ്മൂട്ടിയുടെ നിലപാട്. എന്നാല്‍, ഭീഷ്മ പര്‍വ്വത്തിനു പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ഇപ്പോഴത്തെ മനംമാറ്റത്തിനു കാരണം. ഈ വര്‍ഷം തന്നെ ഷൂട്ടിങ് തുടങ്ങണമെന്ന് മമ്മൂട്ടി അമലിനോട് പറഞ്ഞു. തിരക്കഥയെല്ലാം പൂര്‍ത്തിയായതിനാല്‍ ഷൂട്ടിങ് ആരംഭിക്കാന്‍ അമലും തയ്യാറാണ്. 
 
വലിയൊരു ക്യാന്‍വാസിലാണ് ബിലാല്‍ ഒരുക്കേണ്ടത്. വിദേശത്ത് അടക്കം ഷൂട്ടിങ് പ്ലാന്‍ ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ബിലാലിന്റെ ഷൂട്ടിങ് നീണ്ടുപോയതും അതിന്റെ ഇടവേളയില്‍ ഭീഷ്മ പര്‍വ്വം ചെയ്തതും.  
 
അതേസമയം, ബിലാലിനെ കുറിച്ച് വമ്പന്‍ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. പ്രമുഖനായ യുവതാരം ബിലാലില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. ഫഹദ് ഫാസിലാണ് ബിലാലില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതെന്നാണ് വിവരം. അതേസമയം, ഇതേകുറിച്ച് അണിയറ പ്രവര്‍ത്തകര്‍ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. സിനിമ തുടങ്ങുമ്പോള്‍ ആരൊക്കെ ഉണ്ടെന്ന് അറിയാമെന്നാണ് മമ്മൂട്ടി പറഞ്ഞത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments