Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുകേഷ് മമ്മൂട്ടിക്ക് അനിയനാണ്, പക്ഷേ മോഹന്‍ലാലിന് ചേട്ടന്‍ ! ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയുമോ?

മുകേഷ് മമ്മൂട്ടിക്ക് അനിയനാണ്, പക്ഷേ മോഹന്‍ലാലിന് ചേട്ടന്‍ ! ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയുമോ?
, ശനി, 5 മാര്‍ച്ച് 2022 (13:16 IST)
മലയാളത്തില്‍ വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മുകേഷ്. നായകനായും ഹാസ്യതാരമായും സ്വഭാവ നടനായും മുകേഷ് തിളങ്ങിയിട്ടുണ്ട്. കേരള നിയമസഭയിലെ അംഗം കൂടിയാണ് മുകേഷ്.
 
മുകേഷിന്റെ ജന്മദിനമാണ് ഇന്ന്. 1957 മാര്‍ച്ച് അഞ്ചിനാണ് താരം ജനിച്ചത്. തന്റെ 65-ാം ജന്മദിനമാണ് മുകേഷ് ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടനാണ് മുകേഷ്. എല്ലാവരുമായി വളരെ അടുത്ത സൗഹൃദവുമുണ്ട്.
 
പ്രായത്തില്‍ മോഹന്‍ലാലിനേക്കാള്‍ മൂത്തതാണ് മുകേഷ്. അതായത് മോഹന്‍ലാലിന് ചേട്ടന്‍ ! 1960 ലാണ് മോഹന്‍ലാലിന്റെ ജനനം. മോഹന്‍ലാലിനേക്കാള്‍ മൂന്ന് വയസ് കൂടുതലാണ് മുകേഷിന്. മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ് കുറവും.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമിക്കപ്പെട്ട നിമിഷങ്ങള്‍, കടന്നുപോയ ദിവസങ്ങള്‍; ഭാവന എല്ലാം തുറന്നുപറയുന്നു, കാണാം ഈ യുട്യൂബ് ചാനലില്‍