Webdunia - Bharat's app for daily news and videos

Install App

തിരക്കഥ റെഡി; ബിലാൽ ഫെബ്രുവരിയിൽ, സി ബി ഐ ജൂണിൽ- ഷൂട്ടിനൊരുങ്ങി മമ്മൂട്ടി !

ചിപ്പി പീലിപ്പോസ്
വെള്ളി, 31 ജനുവരി 2020 (10:50 IST)
പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകരെ വി‌സ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അത്ഭുതമാണ് മമ്മൂട്ടി. മുപ്പത് വര്‍ഷം മുമ്പുള്ള മമ്മൂട്ടിയും ഇപ്പോഴത്തെ മമ്മൂട്ടിയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ സൌന്ദര്യത്തിന് യാതോരു മാറ്റവുമില്ല. എന്നാൽ, അഭിനയത്തിന്റെ കാര്യത്തിൽ അദ്ദേഹം ഓരോ വർഷം കഴിയുമ്പോഴും പ്രേക്ഷകനെ അമ്പരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീണ്ടും വീണ്ടും തേച്ച് മിനുക്കിയെടുക്കുകയാണ്  തന്നിലെ നടനെ അദ്ദേഹം.  
 
മലയാളികൾ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ ഈ വർഷം ഷൂട്ട് ആരംഭിക്കും. വർഷാവസാനം റിലീസിനും തയ്യാറാകും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സീരീസാണ് സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ 90 ശതമാനവും പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു.
 
‘ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കും.’ സ്വാമിയുടെ അഭിപ്രായം കണക്കിലെടുത്താൻ ജൂണിൽ സിബിഐ യുടെ ഷൂട്ടിംഗ് ആരംഭിക്കും. 
 
അതിനുമുന്നേ മമ്മൂട്ടിയുടെ എക്കാലത്തേയും സ്റ്റൈലിഷ് കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കൽ ഒരിക്കൽ കൂടി എത്തും. ഫെബ്രുവരി 15നു ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഫെബ്രുവരി അവസാനം ആകുമ്പോഴേക്കും ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടി ‘ബിലാൽ’ ചിത്രത്തിനൊപ്പം ചേരും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments