Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിച്ചിത്രം ‘ആയുഷ്‌മാന്‍ ഭവഃ’; പടം സൂപ്പര്‍ഹിറ്റ് ആകുമായിരുന്നു, പക്ഷേ...

മമ്മൂട്ടിച്ചിത്രം ‘ആയുഷ്‌മാന്‍ ഭവഃ’; പടം സൂപ്പര്‍ഹിറ്റ് ആകുമായിരുന്നു, പക്ഷേ...

അഖില്‍ മാത്യു

, വ്യാഴം, 30 ജനുവരി 2020 (14:22 IST)
മോഹന്‍ലാല്‍ നായകനായ ‘നിര്‍ണ്ണയം’ എന്ന ചിത്രം ഓര്‍മ്മയില്ലേ? ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രം. ആ സിനിമയില്‍ ഡോക്ടര്‍ റോയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംഗീത് ശിവന്‍ ആദ്യം ആലോചിച്ചതും സമീപിച്ചതും മമ്മൂട്ടിയെ ആയിരുന്നു. ‘ആയുഷ്‌മാന്‍ ഭവ:’ എന്നായിരുന്നു ആ ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്.
 
എന്നാല്‍ ആ സമയത്ത് മമ്മൂട്ടിക്ക് ഡേറ്റ് ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ് ആ സിനിമ പിന്നീട് മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിന് ‘നിര്‍ണ്ണയം’ എന്ന് പേരിടുകയും ചെയ്തു.
 
അവയവമാറ്റം പോലെ വളരെ സീരിയസായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ‘നിര്‍ണ്ണയം’ വളരെ ഗൌരവമായ ഒരു സിനിമയായാണ് ആദ്യം തിരക്കഥ എഴുതിയത്. മമ്മൂട്ടിയെ മുന്നില്‍ക്കണ്ടായിരുന്നു അത്. എന്നാല്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആ സിനിമയില്‍ കോമഡിയും പാട്ടുകളുമെല്ലാം ഉള്‍പ്പെടുത്തേണ്ടിവന്നു.
 
നിര്‍ണ്ണയം അത് അര്‍ഹിക്കുന്ന രീതിയില്‍ വിജയം കൈവരിച്ച ഒരു സിനിമയല്ല. എന്നാല്‍ ആ സിനിമയില്‍ മമ്മൂട്ടി ആയിരുന്നു എങ്കില്‍ ഒരു വന്‍ ഹിറ്റ് ഉണ്ടാകുമായിരുന്നില്ലേ? ആ സംശയം മമ്മൂട്ടി ആരാധകരുടേതാണ്. കാരണം, ചിത്രത്തില്‍ കോമഡിയും മറ്റും നിറച്ചപ്പോള്‍ പറയുന്ന വിഷയത്തിന്‍റെ ഫോക്കസ് പലപ്പോഴും നഷ്ടമായി. അത് ആ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ല.
 
അതേ വിഷയം, ഒരു മസാലയുമില്ലാതെ, വളരെ ഗൌരവപൂര്‍വം ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ അത് സൂപ്പര്‍ഹിറ്റായി. മമ്മൂട്ടി ആയിരുന്നു നായകനെങ്കില്‍ ‘നിര്‍ണ്ണയം’ മെഗാഹിറ്റാകുമായിരുന്നു എന്ന നിരീക്ഷണത്തിന്‍റെ പ്രസക്തി അവിടെയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചുരാജകുമാരിയുടെ നെറുകയിൽ ചുംബിച്ച് താരം; നടി ദിവ്യാ ഉണ്ണിക്ക് പെൺകുഞ്ഞ്