മൂന്നാം കിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍; വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ബിനീഷ് ബാസ്റ്റിന്‍

അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന സ്റ്റേജില്‍ കുത്തിയിരുന്നാണ് ബിനീഷ് പ്രതിഷേധിച്ചത്.

റെയ്‌നാ തോമസ്
വെള്ളി, 1 നവം‌ബര്‍ 2019 (08:28 IST)
മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ അധിക്ഷേപത്തിനെതിരെ പരസ്യ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന സ്റ്റേജില്‍ കുത്തിയിരുന്നാണ് ബിനീഷ് പ്രതിഷേധിച്ചത്.
 
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാല്‍ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂര്‍ മുന്‍പ് കോളേജിലെ പ്രിന്‍സിപ്പാളും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി പരിപാടിക്ക് ഒരുമണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു.
 
മാഗസിന്‍ റിലീസിങ്ങിന് വരാമെന്ന് എറ്റ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്നും ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതായും ബിനീഷിനോട് സംഘാടകര്‍ അറിയിച്ചു.
 
തുടര്‍ന്ന് അനിലിന്റെ പ്രസംഗം നടക്കുന്നതിനിടെ ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ എത്തുകയും സ്റ്റേജില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയുമായിരുന്നു. താന്‍ അനില്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സെറ്റില്‍ പോയിരുന്നെന്ന് ബിനീഷ് പറഞ്ഞു.
 
ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായെന്നും ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോവെന്നും ബിനീഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. നിരവധി ചിത്രങ്ങിളില്‍ അഭിനയിച്ച ബിനീഷ് തമിഴില്‍ ദളപതി വിജയുടെ തെറിയില്‍ അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല

ഇന്ത്യയ്ക്ക് വീണ്ടും പണി നല്‍കി അമേരിക്ക; ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ പിന്‍വലിച്ചു

ആഗോള അയ്യപ്പ സംഗമം നാളെ: പങ്കെടുക്കുന്നത് 3000ത്തിലധികം പ്രതിനിധികള്‍, ഉദ്ഘാടനം മുഖ്യമന്ത്രി

അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്; ഭക്തരോട് ഉത്തരം പറയണമെന്ന് വിഡി സതീശന്‍

രാഹുൽ മാങ്കൂട്ടത്തിലിനും രമേശ് പിഷാരടിക്കുമെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

അടുത്ത ലേഖനം
Show comments