മാമാങ്കം റിലീസിന്റെ അന്ന് വിവാഹ തിയ്യതി; കല്യാണം നേരത്തെയാക്കി മമ്മൂട്ടി ആരാധകൻ
						
		
						
				
നവംബർ മാസം 21ആണ് വിവാഹത്തിനുള്ള തിയ്യതിയായി കുറിച്ച് നൽകിയിരുന്നത്.
			
		          
	  
	
		
										
								
																	കല്യാണ തിയ്യതിയും മമ്മൂട്ടിയുടെ സിനിമാ റിലീസും ഒന്നിച്ചായാൽ എന്ത് ചെയ്യും?. കട്ട മമ്മൂട്ടി ഫാനിനോടാണ് ചോദ്യമെങ്കിൽ കല്യാണ തിയ്യതി മാറ്റും എന്നാകും മറുപടി. മാമാങ്കം ചിത്രം റിലീസിന്റെ അന്ന് തന്നെ കാണാനുള്ള ആഗ്രഹം കൊണ്ട് കല്യാണം നേരത്തേയാക്കിയ മെയ്‌മോൻ സുരേഷാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	നവംബർ മാസം 21ആണ് വിവാഹത്തിനുള്ള തിയ്യതിയായി കുറിച്ച് നൽകിയിരുന്നത്. സംഭവം മെയ്‌മോൻ അറിഞ്ഞപ്പോൾ കല്യാണം തിയ്യതി മാറ്റണം അന്ന് മാമാങ്കം റിലീസാണ് എന്ന് വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇന്നലെ രാവിലെ വിവാഹം നടത്തുകയായിരുന്നു.
 
									
										
								
																	
	 
	എം പത്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം നവംബർ 21നാണ് റിലീസാകുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസാകും.