Select Your Language

Notifications

webdunia
webdunia
webdunia
webdunia

9 ലക്ഷം രൂപയാണ് എന്നോട് ചോദിച്ചത്, പറയുന്നത് പച്ചക്കള്ളം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി

9 ലക്ഷം രൂപയാണ് എന്നോട് ചോദിച്ചത്, പറയുന്നത് പച്ചക്കള്ളം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 14 മാര്‍ച്ച് 2024 (15:56 IST)
തന്റെ ക്യാമറ തല്ലി തകര്‍ത്തുവെന്നും തന്നെ മര്‍ദ്ദിച്ചുവെന്നുമുള്ള ജിനേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി. ജിനേഷ് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും പച്ചക്കള്ളമാണെന്നും ബിനു അടിമാലി പറഞ്ഞു. എന്റെ കൂടെ സഹകരിച്ച ഒരാളും ഞാന്‍ മോശക്കാരനാണെന്ന് പറയില്ല. കാരണം ബിസിനസ് മൈന്‍ഡില്‍ ഞാന്‍ ആരോടും പെരുമാറിയിട്ടില്ല. ഇപ്പോള്‍ ഒരു ബിസിനസും ചെയ്യുന്നുമില്ല. ഉള്ള വീട് വിറ്റു. മകന്‍ വിദേശത്ത് പഠിക്കാന്‍ പോയിരിക്കുകയാണ്. അവന്റെ ലോണും വീടിന്റെ ലോണും അടയ്ക്കാന്‍ പറ്റാത്തതുകൊണ്ടാണ് വീട് വിറ്റത്. ഒരു കുഞ്ഞിന് വയ്യ. ഓരോ ദിവസവും ഓരോ വിഷയങ്ങള്‍ വരുകയാണ്. സോഷ്യല്‍ മീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇപ്പോള്‍ ജിനേഷ് പറയുന്നതെന്നും ബിനു അടിമാലി പറഞ്ഞു.
 
എന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 52000 രൂപ ഇതുവരെ തിരിച്ചു തന്നിട്ടില്ല. ജിനേഷിന്റെ നിര്‍ബന്ധപ്രകാരമാണ് സുധിയുടെ വീട്ടില്‍ പോയതെന്നും ഇതൊന്നും മാര്‍ക്കറ്റ് ചെയ്യേണ്ട എന്ന് ഞാന്‍ അവനോട് പറഞ്ഞെങ്കിലും ഞങ്ങള്‍ അറിയാതെയാണ് അവന്‍ വീഡിയോ എടുത്തതെന്നപമ ബിനു അടിമാലി പറഞ്ഞു. കൂടെ നിന്നവരെ വിശ്വസിച്ചതുമൂലം എട്ടിന്റെ പണി കിട്ടിയ ആളാണ് താനെന്നും സോഷ്യല്‍ മീഡിയ കമന്റ് കാണുമ്പോള്‍ വീട്ടുകാരും വിഷമിക്കുമെന്നും ബിനു അടിമാലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടി ഹണി റോസിനെ കണ്ടുപിടിച്ച് നടി പ്രാചി തെഹ്ലാന്‍ ! നടി പഠിച്ചത് ഈ സ്‌കൂളില്‍