Webdunia - Bharat's app for daily news and videos

Install App

ബാത്ത്ടബ്ബില്‍ മരിച്ചു കിടക്കുന്നതാര് ?; പ്രിയ വാര്യര്‍ ചിത്രം കോടതി കയറും - സിനിമയ്‌ക്കെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

Webdunia
ചൊവ്വ, 15 ജനുവരി 2019 (15:28 IST)
പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. അന്തരിച്ച സൂപ്പര്‍നായിക ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രത്തിനെതിരെ നിയമനടപടികള്‍ ആരംഭിച്ചത്.

ശ്രീദേവി ബംഗ്ലാവിന്റെ കഥ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ
സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

വക്കീല്‍ നോട്ടീസ് ലഭിച്ചതായി പ്രശാന്ത് മാമ്പുള്ളി വ്യക്തമാക്കി. നോട്ടീസിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും തന്റെ സിനിമ ഒരു സസ്‌പെന്‍‌സ് ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡിലടക്കം നിറഞ്ഞു നിന്ന ശക്തമായ ഒരു നടിയുടെ വേഷമാണ് ‘ശ്രീദേവി ബംഗ്ലാവി’ല്‍ താന്‍ കൈകാര്യം ചെയ്യുന്നതെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതായി ടീസറില്‍ കാണിച്ചിരുന്നു. ഇതോടെയാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോണി കപൂറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments