രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ അടിപൊളിയായിരുന്നോ ?‍; പ്രതികരണവുമായി പ്രിയ വാര്യര്‍ രംഗത്ത്

രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ അടിപൊളിയായിരുന്നോ ?‍; പ്രതികരണവുമായി പ്രിയ വാര്യര്‍ രംഗത്ത്

ശനി, 21 ജൂലൈ 2018 (19:50 IST)
പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്‌തതും തുടര്‍ന്ന് കണ്ണിറുക്കിയതും വിവാദമായിരിക്കെ ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് കോടിക്കണക്കിനു ആരാധകരെ സ്വന്തമാക്കിയ സിനിമാ താരം പ്രിയ വാര്യര്‍ പ്രതികരണവുമായി രംഗത്ത്.

രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നാണ് പ്രിയ പറഞ്ഞത്. കോളേജില്‍ നിന്ന് വന്നപ്പോഴാണ് പാര്‍ലമെന്റിലെ കണ്ണിറുക്കല്‍ വാര്‍ത്ത അറിഞ്ഞത്. രാഹുല്‍ ഗാന്ധി എത്ര മനോഹരമായാണ് കണ്ണിറുക്കിയത്. എന്റെ ആദ്യത്തെ സിനിമയിലെ സിഗ്നേച്ചര്‍ മൂവായിരുന്നു കണ്ണിറുക്കല്‍ എന്നും താരം പ്രതികരിച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടെ തന്റെ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മോദിയുടെ അടുത്തെത്തി രാഹുല്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്‌തത്. പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതികരിച്ച ശേഷമായിരുന്നു ഈ നടപടി. ഇതാണ് ഭരണഭക്ഷത്തിന്റെ എതിര്‍പ്പിന് കാരണമായത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സാനിറ്ററി നാപ്കിന് ഇനി നികുതി നൽകേണ്ടതില്ല