Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഴുവന്‍ കണ്ടിരിക്കാന്‍ കഴിയില്ല ഈ പൃഥ്വിരാജ് സിനിമകള്‍; തിയറ്ററില്‍ തകര്‍ന്നടിഞ്ഞ സൂപ്പര്‍താര ചിത്രങ്ങള്‍

മുഴുവന്‍ കണ്ടിരിക്കാന്‍ കഴിയില്ല ഈ പൃഥ്വിരാജ് സിനിമകള്‍; തിയറ്ററില്‍ തകര്‍ന്നടിഞ്ഞ സൂപ്പര്‍താര ചിത്രങ്ങള്‍
, ചൊവ്വ, 22 മാര്‍ച്ച് 2022 (08:39 IST)
മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് ഉടമയാണ് പൃഥ്വിരാജ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളില്‍ ഒരാള്‍. എന്നാല്‍ ഒരുകാലത്ത് പൃഥ്വിരാജിന്റെ പല സിനിമകളും ബോക്‌സ്ഓഫീസില്‍ വലിയ രീതിയില്‍ പരാജയപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരെ പൂര്‍ണമായി നിരാശപ്പെടുത്തിയ അത്തരം പൃഥ്വിരാജ് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
 
1. ഹീറോ
 
പൃഥ്വിരാജിനെ സൂപ്പര്‍താരമാക്കാന്‍ ശ്രമിച്ച സിനിമയാണ് ഹീറോ. 2012 ല്‍ ദീപനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതിനൊപ്പം പൃഥ്വിരാജിന്റെ പ്രകടനവും പ്രേക്ഷകരെ നിരാശപ്പെടുത്തി.
 
2. സിംഹാസനം
 
2012 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് സിംഹാസനം. അടിമുടി മാസ് പരിവേഷത്തിലാണ് ചിത്രത്തില്‍ പൃഥ്വിരാജിനെ അവതരിപ്പിച്ചത്. എന്നാല്‍ കണ്ടുമടുത്ത രീതിയിലുള്ള പ്രമേയം പ്രേക്ഷകരെ നിരാശപ്പെടുത്തി. ബോക്‌സ്ഓഫീസിലും ചിത്രം തകര്‍ന്നടിഞ്ഞു.
 
3. വണ്‍വേ ടിക്കറ്റ്
 
2008 ല്‍ ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്‍വേ ടിക്കറ്റ്. മമ്മൂട്ടി ആരാധകനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത്. മമ്മൂട്ടിയും അതിഥി വേഷത്തിലെത്തി. എന്നാല്‍ സിനിമ വമ്പന്‍ പരാജയമായി.
 
4. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി
 
പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച ചിത്രമാണ് 2002 ല്‍ രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി. സിനിമ പ്രേക്ഷകനെ മടുപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്.
 
5. കങ്കാരു
 
2007 ല്‍ രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കങ്കാരു. കുടുംബ പശ്ചാത്തലത്തില്‍ പറഞ്ഞ കഥയാണെങ്കിലും സിനിമ വേണ്ടത്ര വിജയം കണ്ടില്ല. പൃഥ്വിരാജിനൊപ്പം ജയസൂര്യയും കാവ്യ മാധവനും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയില്‍ നിന്ന് ഒരു പ്രണയം ഉണ്ടായിരുന്നു, അത് വര്‍ക്ക് ഔട്ട് ആയില്ല: നവ്യ നായര്‍