Webdunia - Bharat's app for daily news and videos

Install App

സമീപകാലത്ത് കണ്ട ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ക്ലൈമാക്‌സ്; ഭ്രമയുഗം റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഭ്രമയുഗത്തിന്റെ ദൈര്‍ഘ്യം

രേണുക വേണു
ബുധന്‍, 7 ഫെബ്രുവരി 2024 (19:28 IST)
Bramayugam

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മലയാള സിനിമ പൂര്‍ണമായി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള നിര്‍ണായക റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തില്‍ സമീപകാലത്ത് കണ്ട ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ക്ലൈമാക്‌സായിരിക്കും ഭ്രമയുഗത്തിലേതെന്ന് സെന്‍സറിങ്ങിനു ശേഷം ഫിലിം ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരേസമയം പ്രേക്ഷകരെ ഭയപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യാന്‍ ഭ്രമയുഗം ക്ലൈമാക്‌സിനു സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഭ്രമയുഗത്തിന്റെ ദൈര്‍ഘ്യം. കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

Read Here: ഒരു മാസം മദ്യപാനം പൂര്‍ണമായി ഒഴിവാക്കി നോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല
 
തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കുഞ്ചമന്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ 50 മിനിറ്റ് ദൈര്‍ഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments