Webdunia - Bharat's app for daily news and videos

Install App

Yatra 2, Mammootty: 20 മിനിറ്റുള്ള അതിഥി വേഷത്തിനു മമ്മൂട്ടി വാങ്ങിയത് കോടികള്‍ ! ഞെട്ടി സോഷ്യല്‍ മീഡിയ

രേണുക വേണു
ബുധന്‍, 7 ഫെബ്രുവരി 2024 (15:37 IST)
Mammootty and Jeeva - Yatra 2 Film

Yatra 2, Mammootty: വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്ര 2 തിയറ്ററുകളിലേക്ക്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ജീവ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടേത് അതിഥി വേഷമാണ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ്.ജഗമോഹന്‍ റെഡ്ഡിയായാണ് ജീവ അഭിനയിക്കുന്നത്. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കാലശേഷം ജഗമോഹന്‍ റെഡ്ഡി ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്നുവരുന്നതും പിന്നീട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നതുമാണ് യാത്ര 2 വിന്റെ കഥാപശ്ചാത്തലം. 
 
യാത്ര 2 വില്‍ അരമണിക്കൂറില്‍ താഴെ മാത്രമാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം. എന്നിട്ടും വലിയ പ്രതിഫലമാണ് താരം വാങ്ങിച്ചതെന്നാണ് റിപ്പോര്‍ട്ട്. 20 മിനിറ്റിലേറെയുള്ള കാമിയോ റോളിനായി മമ്മൂട്ടി നാല് കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബജറ്റ് 40 കോടിയില്‍ ഏറെയാണെന്നും ജീവ എട്ട് കോടി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ജയിലറിലെ അതിഥി വേഷത്തിനായി നടന്‍ മോഹന്‍ലാല്‍ ആറ് കോടിയോളം പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
മഹി വി രാഘവ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി ഉന്നമിട്ടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് യാത്ര 2 വിന് പ്രചരണം നല്‍കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

അടുത്ത ലേഖനം
Show comments