Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന്റെ തിരക്കഥയില്‍ മകന്‍ നായകന്‍, നാദിര്‍ഷക്ക് ഇത് സ്വപ്നസാഫല്യം, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി റിലീസിന് തയ്യാര്‍ !

Nadirshah Upon a Time in Kochi is ready for release!

കെ ആര്‍ അനൂപ്

, വെള്ളി, 16 ഫെബ്രുവരി 2024 (09:13 IST)
റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ അത് നാദിര്‍ഷയുടെ സ്വപ്നമായിരുന്നു. താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ റാഫിയുടെ മകന്‍ മുബിന്‍ നായകനായ എത്തുന്നു എന്നതും സന്തോഷമുള്ള കാര്യമാണ് നാദിര്‍ഷക്ക്. പുതുമുഖ താരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് മുന്നിലേക്ക് ഒരാള്‍ കൂടി എത്തുകയാണ്. കോമഡി ത്രില്ലറായി ഒരുങ്ങുന്ന വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചിയില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേവിക സഞ്ജയ് ആണ് നായിക. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.
 
ഫെബ്രുവരി 23-ന് ചിത്രം തിയറ്ററുകളില്‍ എത്തും. നാദിര്‍ഷ - റാഫി കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നത് ഇത് ആദ്യമായിട്ടാണ്.
ഹിഷാം അബ്ദുല്‍ വഹാബ് ഒരുക്കിയ മനോഹരമായ ഗാനങ്ങള്‍ സിനിമയില്‍ ഉണ്ടാകും. 
 
 ഛായാഗ്രഹകന്‍ -ഷാജി കുമാര്‍, എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ -സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിംഗ് -സന്തോഷ് രാമന്‍, മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം -അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ദീപക് നാരായണ്‍. പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -യൂനസ് കുണ്ടായ്, ഡിസൈന്‍സ് -മാക്ഗുഫിന്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ ജോഡിയായി പ്രണവും കല്യാണിയും, ഹൃദയം ആവര്‍ത്തിക്കുമോ? ടീസറിന് പിന്നാലെ എത്തിയ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു