Webdunia - Bharat's app for daily news and videos

Install App

Bramayugam: 'പറ്റില്ലേല്‍ വേറെ ആരെയെങ്കിലും ഈ പണി ഏല്‍പ്പിക്ക്'; ആന്റോ ജോസഫിനെതിരെ മമ്മൂട്ടി ആരാധകര്‍, കമന്റ് ബോക്‌സ് പൂട്ടി !

നിരവധി പേരാണ് ആന്റോ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ചീത്ത വിളിയും അശ്ലീല പ്രയോഗങ്ങളും നടത്തുന്നത്

രേണുക വേണു
ബുധന്‍, 14 ഫെബ്രുവരി 2024 (07:47 IST)
Anto Joseph and Mammootty

Bramayugam: നിര്‍മാതാവ് ആന്റോ ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ച് മമ്മൂട്ടി ആരാധകര്‍. ഫെബ്രുവരി 15 ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ആന്റോ ജോസഫിന്റെ കമ്പനിയായ ആന്‍ മെഗാ മീഡിയയാണ്. സിനിമ റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കേരളത്തിലെ പല കേന്ദ്രങ്ങളിലും ബുക്കിങ് ആരംഭിച്ചിരുന്നില്ല. ഇക്കാരണത്താലാണ് മമ്മൂട്ടി ആരാധകര്‍ ആന്റോ ജോസഫിനെതിരെ രംഗത്തെത്തിയത്. 
 
ഓവര്‍സീസിലും ഇന്ത്യക്ക് പുറത്തും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബുക്കിങ് ആരംഭിച്ചു. എന്നാല്‍ കേരളത്തില്‍ പലയിടത്തും ബുക്കിങ് ആരംഭിക്കാന്‍ വൈകി. മാത്രമല്ല കേരളത്തില്‍ ഭ്രമയുഗത്തിനു സ്‌ക്രീനുകള്‍ കുറവാണെന്നും ഇതിനു കാരണം ആന്റോ ജോസഫിന്റെ ശ്രദ്ധയില്ലായ്മ ആണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ആന്റോ ജോസഫ് വിതരണവും നിര്‍മാണവും ചെയ്യുന്ന സിനിമകളുടെയെല്ലാം ഗതി ഇതു തന്നെയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. സിനിമയ്ക്ക് കാര്യമായ പ്രൊമോഷന്‍ നല്‍കാത്തതിലും ആരാധകര്‍ ആന്റോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 
 
നിരവധി പേരാണ് ആന്റോ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ചീത്ത വിളിയും അശ്ലീല പ്രയോഗങ്ങളും നടത്തുന്നത്. ഒടുവില്‍ ആന്റോ ജോസഫിന് ഫെയ്‌സ്ബുക്കിലെ കമന്റ് ബോക്‌സ് പൂട്ടേണ്ടി വന്നു. മാത്രമല്ല ഇന്നലെ ഭ്രമയുഗം പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റ് നടക്കുന്നതിനിടെ എല്ലാ വാര്‍ത്താ ചാനലുകളുടെയും ലൈവ് വീഡിയോയ്ക്ക് താഴെ മമ്മൂട്ടി ആരാധകര്‍ ആന്റോ ജോസഫിനെ ചീത്ത വിളിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

അടുത്ത ലേഖനം
Show comments