Webdunia - Bharat's app for daily news and videos

Install App

പണം വാരിക്കൂട്ടി 'പ്രേമലു' ! നാലുദിവസംകൊണ്ട് 7 കോടി, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഫെബ്രുവരി 2024 (16:48 IST)
Premalu
നസ്‌ലിനിന്റെ പ്രേമലു വിജയകരമായി പ്രദര്‍ശനം തുടരുന്നു.വമ്പന്‍മാരെ പോലും വീഴ്ത്തുന്ന പ്രകടമാണ് ഗിരീഷ് എഡി ചിത്രം കാഴ്ച വെയ്ക്കുന്നത്.റിലീസ് ചെയ്ത് ആദ്യ നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഏഴ് കോടിയിലധികം നേടി.
 
 ' ഇന്ത്യയില്‍ നിന്നും 5.50 കോടി രൂപ നേടി. നാലാം ദിവസം, ഏകദേശം 1.60 കോടി രൂപ (ആദ്യ കണക്കുകള്‍) കളക്റ്റ് ചെയ്തു.
ആദ്യ ദിനം 90 ലക്ഷം രൂപയും ശനിയാഴ്ച രണ്ടാം ദിനത്തില്‍ 1.9 കോടി രൂപയുമാണ് 'പ്രേമലു' നേടിയത്.
 ഞായറാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം 2.7 കോടി രൂപയാണ് നേടിയത്.  
 
 2024 ഫെബ്രുവരി 12 തിങ്കളാഴ്ച സിനിമയുടെ മലയാളം ഒക്യുപ്പന്‍സി 43.29% ആണ്. മമിതയാണ് നായിക. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments