Webdunia - Bharat's app for daily news and videos

Install App

Bramayugam: മലയാളത്തിന്റെ 'കാന്താര'യാകുമോ 'ഭ്രമയുഗം'? ബോക്‌സ്ഓഫീസില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാജിക്ക് !

റിലീസ് ചെയ്തു അഞ്ച് ദിവസം കൊണ്ട് 33 കോടിക്ക് മുകളിലാണ് വേള്‍ഡ് വൈഡായി ചിത്രം കളക്ട് ചെയ്തിരിക്കുന്നത്

രേണുക വേണു
ചൊവ്വ, 20 ഫെബ്രുവരി 2024 (09:36 IST)
Bramayugam: കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാക്കിയ 'കാന്താര' ഓര്‍മയില്ലേ? ഇപ്പോള്‍ ഇതാ മലയാളത്തിന്റെ 'കാന്താര'യാകാന്‍ മത്സരിക്കുകയാണ് മമ്മൂട്ടിയുടെ 'ഭ്രമയുഗം'. കേരളത്തിനു പുറത്ത് വലിയ രീതിയിലാണ് ചിത്രം ചര്‍ച്ചയായിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരുക്കിയ ഭ്രമയുഗത്തിന്റെ മലയാളം പതിപ്പ് മാത്രമാണ് ഫെബ്രുവരി 15 ന് റിലീസ് ചെയ്തത്. മറ്റു ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പ് ഈ വാരം മുതല്‍ തിയറ്ററുകളിലെത്തുകയാണ്. 
 
റിലീസ് ചെയ്തു അഞ്ച് ദിവസം കൊണ്ട് 33 കോടിക്ക് മുകളിലാണ് വേള്‍ഡ് വൈഡായി ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വര്‍ക്കിങ് ഡേയായ ഇന്നലെ (തിങ്കള്‍) പോലും ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് രണ്ട് കോടിക്ക് അടുത്ത് കളക്ട് ചെയ്യാന്‍ ഭ്രമയുഗത്തിനു സാധിച്ചു. കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 12 കോടിക്ക് അടുത്താണ് ഭ്രമയുഗം നേടിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത ഒരു സിനിമ, അതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ആയിട്ടുകൂടി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ബോക്‌സ്ഓഫീസില്‍ കാണുന്നത്. 

Read Here: അക്കാര്യത്തില്‍ സ്ത്രീകള്‍ തന്നെ മുന്നില്‍; അറിഞ്ഞിരിക്കണം ഈ 'കിടപ്പറ രഹസ്യം'
 
ഭ്രമയുഗത്തിന്റെ തെലുങ്ക് പതിപ്പ് ഈ മാസം 23 ന് തിയറ്ററുകളിലെത്തും. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഭ്രമയുഗം തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. മലയാളം പതിപ്പിന് ലഭിച്ച മികച്ച അഭിപ്രായത്തെ തുടര്‍ന്ന് തെലുങ്കില്‍ പ്രതീക്ഷിച്ചതിലും അധികം സ്‌ക്രീനുകള്‍ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകളും ഉടന്‍ റിലീസ് ചെയ്യും. മറ്റ് ഭാഷകളിലുള്ള പതിപ്പുകള്‍ കൂടി ബോക്‌സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാകാന്‍ ഭ്രമയുഗത്തിനു സാധിക്കും. ചിത്രത്തിന്റെ ഒടിടി റൈറ്റ് വന്‍ തുകയ്ക്കാണ് സോണി ലിവ് സ്വന്തമാക്കിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

അടുത്ത ലേഖനം
Show comments