Bramayugam: മലൈക്കോട്ടൈ വാലിബനെ കടത്തിവെട്ടാന്‍ ഭ്രമയുഗം; പ്രീ സെയിലില്‍ വന്‍ കുതിപ്പ്
രണ്ട് ദിനങ്ങള്‍ കൂടി ശേഷിക്കെ പ്രീ സെയില്‍ ഒരു കോടി കടന്നിട്ടുണ്ട്
Bramayugam: പ്രീ സെയില്‍ ബിസിനസില്‍ മലൈക്കോട്ടൈ വാലിബനെ മറികടക്കാന്‍ ഭ്രമയുഗം. റിലീസിനു മുന്‍പ് വന്‍ ഡിമാന്‍ഡുള്ള ചിത്രമായി മാറിയിരിക്കുകയാണ് ഭ്രമയുഗം. ഫെബ്രുവരി 15 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് പ്രീ സെയില്‍ മൂന്ന് കോടി കടന്നേക്കുമെന്നാണ് സൂചന. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രീ സെയില്‍ രണ്ടര കോടിക്ക് മുകളില്‍ ആയിരുന്നു. ഇതിനെ ഭ്രമയുഗം മറികടക്കാനാണ് സാധ്യത.
രണ്ട് ദിനങ്ങള്‍ കൂടി ശേഷിക്കെ പ്രീ സെയില്‍ ഒരു കോടി കടന്നിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രീ സെയില്‍ മാത്രം 50 ലക്ഷം ആയെന്നാണ് വിവരം. കേരളത്തില്‍ പലയിടത്തും ഇപ്പോഴും ബുക്കിങ് ആരംഭിച്ചിട്ടില്ല. എന്നിട്ടും മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളില്‍ ഭ്രമയുഗത്തിനു ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,000 ത്തില്‍ അധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ മാത്രം വിറ്റു പോയത്.
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നത്. അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.