Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ വന്ന സമയത്ത് തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ! പ്രതികാരം ആണോയെന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു
വ്യാഴം, 25 ജനുവരി 2024 (17:24 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വന്‍ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രത്തിനു ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എല്ലാവിധ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനു കഴിഞ്ഞില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍. ആരാധകര്‍ക്കിടയില്‍ നിന്നു പോലും ശരാശരി അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. 
 
മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ വന്നു തുടങ്ങിയ സമയത്ത് തന്നെ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ അപ്‌ഡേറ്റും ആരാധകരെ തേടിയെത്തി. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഹൊറര്‍ ത്രില്ലറായ ഭ്രമയുഗം ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തുമെന്നാണ് വിവരം. 
 
മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ മമ്മൂട്ടി ചിത്രത്തിന്റെ അപ്‌ഡേഷന്‍ പുറത്തുവിട്ടത് ആരാധകര്‍ കൗതുകത്തോടെയാണ് എടുത്തത്. നേരത്തെ ചില മമ്മൂട്ടി ചിത്രങ്ങള്‍ റിലീസ് ചെയ്ത സമയത്ത് മോഹന്‍ലാല്‍ ചിത്രങ്ങളുടെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. അതിനു പ്രതികാരമായാണോ ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ മമ്മൂട്ടി ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടതെന്നാണ് ആരാധകരുടെ ചോദ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments