Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേടിപ്പിക്കാന്‍ മമ്മൂട്ടി; ഭ്രമയുഗം ഫെബ്രുവരിയില്‍ എത്തിയേക്കും

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഭ്രമയുഗം

Bramayugam will be february release
, വെള്ളി, 29 ഡിസം‌ബര്‍ 2023 (12:10 IST)
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം 2024 ഫെബ്രുവരിയില്‍ റിലീസ് ചെയ്‌തേക്കും. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 20 ദിവസം മാത്രമാണ് മമ്മൂട്ടിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നത്. ലൊക്കേഷനുകള്‍ വളരെ കുറവായതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് അതിവേഗം കഴിഞ്ഞിരുന്നു. 
 
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 14 നായിരിക്കും ചിത്രത്തിന്റെ റിലീസ്. അഞ്ച് ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തും. ഹൊറര്‍ ഴോണറിലുള്ള ഭ്രമയുഗം ബ്ലാക്ക് ആന്റ് വൈറ്റിലാകും പ്രദര്‍ശിപ്പിക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഭ്രമയുഗം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് വിവരം. അര്‍ജുന്‍ അശോകനും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേദനയോടെ വിജയ് എത്തി, വിജയകാന്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്‍, വീഡിയോ