മാമാങ്കത്തിന് എതിരെ ഗൂഡാലോചന; സജീവ് പിള്ളയടക്കം ഏഴുപേർക്ക് എതിരെ കേസ്
ആദ്യ സംവിധായകൻ സജീവ് പിള്ളയടക്കം ഏഴുപേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
മമ്മൂട്ടി ചിത്രം മാമാങ്കത്തിന് എതിരായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ആദ്യ സംവിധായകൻ സജീവ് പിള്ളയടക്കം ഏഴുപേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഈഥൻ ഹണ്ട് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിന് എതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം വിതുര പൊലീസാണ് കേസെടുത്തത്. സിനിമയിലെ ദൃശ്യങ്ങൾ പലതും കണ്ടെന്നും മോശം സിനിമയാണെന്നും തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കേസ്.
സിനിമയ്‌ക്കെതിരെ ക്രിമിനൽ ഗൂഡാലോചന നടക്കുന്നതായി ആരോപിച്ച് നിർമ്മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.