Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത് നമ്മള്‍ ഒരുമിച്ചുള്ള അവസാന ചിത്രമാകുമെന്ന് കരുതിയില്ല'; രശ്മിയുടെ മരണത്തില്‍ വേദനയടക്കാന്‍ സാധിക്കാതെ ചന്ദ്ര ലക്ഷ്മണ്‍

Chandra Laxman about Rashmi Jayagopal
, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (11:40 IST)
സിനിമ-സീരിയല്‍ താരം രശ്മി ജയഗോപാലിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇന്നലെയാണ് രശ്മി മരണത്തിനു കീഴടങ്ങിയത്. രശ്മിയുടെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് നടി ചന്ദ്ര ലക്ഷ്മണ്‍ പറഞ്ഞു. രശ്മിക്കൊപ്പമുള്ള ചിത്രവും ചന്ദ്ര പങ്കുവെച്ചിട്ടുണ്ട്. 
 
' നമ്മള്‍ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രശ്മി ചേച്ചി, എന്റെ രശ്മി ചേച്ചി എന്നന്നേക്കുമായി അവളുടെ കൃഷ്ണന്റെ ഒപ്പമായിരിക്കാന്‍ പോയി. ചേച്ചി സ്‌നേഹത്തിന്റെ പ്രതിരൂപമാണ്, ചേച്ചി കരുതലോടെ എല്ലാവരുടെയും ജീവിതത്തെ സ്പര്‍ശിച്ചു. ഇന്ന് നമുക്ക് അവളെ നഷ്ടപ്പെട്ടു. അവരുടെ സാന്നിധ്യമില്ലാതെ ഷൂട്ടിങ് സ്‌പോട്ടില്‍ ചെലവഴിക്കുന്നത് ആലോചിക്കുന്നത് തന്നെ നമുക്ക് ഏറെ പ്രയാസപ്പെട്ട കാര്യമാണ്. സ്വന്തം സുജാതയിലെ എല്ലാവരും ചേച്ചിയെ ഭയങ്കരമായി മിസ് ചെയ്യും. വ്യക്തിപരമായി നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കുടുംബാംഗത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. കഴിയുമെങ്കില്‍ മടങ്ങി വരൂ ചേച്ചീ,' ചന്ദ്ര കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കെട്ടിപ്പിടിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു';കൊത്ത് സിനിമയിലെ സൗഹൃദത്തെ കുറിച്ച് ആസിഫ് അലി