Webdunia - Bharat's app for daily news and videos

Install App

നായകനെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക,'ചന്ദ്രമുഖി 2'ല്‍ അഭിനയിക്കാന്‍ കങ്കണ വാങ്ങിയത്

കെ ആര്‍ അനൂപ്
വ്യാഴം, 5 ഒക്‌ടോബര്‍ 2023 (09:06 IST)
ചന്ദ്രമുഖി രണ്ടാം ഭാഗം സെപ്റ്റംബര്‍ 28നാണ് പ്രദര്‍ശനത്തിന് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ആദ്യം മുതല്‍ സിനിമയ്ക്ക് ലഭിച്ചത്. സിനിമയില്‍ അഭിനയിച്ച താരങ്ങള്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് നോക്കാം. നായകനായി എത്തിയ രാഘവ ലോറന്‍സിനെ കാള്‍ കൂടുതല്‍ പ്രതിഫലം നായിക കങ്കണക്ക് ലഭിച്ചു.
 
 ആദ്യഭാഗം ഒരുക്കിയ സംവിധായകന്‍ പി വാസു തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തത്. ദക്ഷിണേന്ത്യയില്‍ ഒരു നടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണ് കങ്കണക്ക് ലഭിച്ചത്. 20 കോടിയാണ് നടിയുടെ പ്രതിഫലം. 10 കോടി വാങ്ങുന്ന നയന്‍താരയാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. ഇതിന്റെ ഇരട്ടിയാണ് ചന്ദ്രമുഖിയില്‍ അഭിനയിക്കാന്‍ കങ്കണ വാങ്ങിയത്.നായകനായ രാഘവ ലോറന്‍സിന് ലഭിച്ചിരിക്കുന്നത് 15 കോടിയാണ്. വടിവേലു ഉള്‍പ്പെടെയുള്ള സിനിമയിലെ മറ്റു താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം നോക്കാം.
 വടിവേലുവിന് രണ്ട് കോടിയാണ് പ്രതിഫലം. സൃഷ്ടി ഡാങ്കെയ്ക്ക് മുപ്പത് ലക്ഷം, ലക്ഷ്മി മേനോന്‍ 25 ലക്ഷം, എന്നിങ്ങനെയാണ് പ്രതിഫലമായി ലഭിച്ചത്. രാധിക ശരത് കുമാറിന് 35 ലക്ഷവും, മിഥുന്‍ ശ്യാമിന് 25 ലക്ഷവും, റാവു രമേഷിന് 50 ലക്ഷവും, സുരേഷ് മേനോന് 30 ലക്ഷവുമാണ് പ്രതിഫലം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments