Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഞങ്ങൾ ഇന്ത്യക്കാരല്ല, ഭാരതീയരാണെന്ന് ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു: കങ്കണ റണാവത്ത്

kangana ranaut
, ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (18:47 IST)
ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളോടും വാര്‍ത്തകളോടും പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. 2 വര്‍ഷം മുന്‍പ് തന്നെ രാജ്യത്തിന്റെ പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി കങ്കണ പറയുന്നു. അന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് കങ്കണയുടെ പ്രതികരണം.
 
2021ലാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ അഭിപ്രായപ്പെട്ടത്. ചിലര്‍ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. അടിമ നാമത്തില്‍ നിന്നും മോചിതനായി. ജയ് ഭാരത് എന്നാണ് പഴയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണക്കത്തുകളില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കിയതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ കുറിപ്പിലും പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് കുറിച്ചിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2019 ല്‍ കഥ കേട്ടു,ഹൃദയത്തോട് വളരെ അടുത്ത സിനിമ,'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' നാളെ പ്രദര്‍ശനത്തിന് എത്തുമ്പോള്‍, അനുഷ്‌കയ്ക്ക് പറയാനുള്ളത്