Webdunia - Bharat's app for daily news and videos

Install App

വഴങ്ങുമോ എന്ന് ഹരിഹരന്‍ ചോദിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി ചാര്‍മിള

1997 ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെയാണ് പീഡന ശ്രമമുണ്ടായതെന്ന് ചാര്‍മിള പറയുന്നു

രേണുക വേണു
ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (08:22 IST)
Hariharan and Charmila

മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ചാര്‍മിള. ഹരിഹരന്‍ തന്നോടു അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നു ചോദിച്ചിട്ടുണ്ടെന്ന് ചാര്‍മിള വെളിപ്പെടുത്തി. നിര്‍മാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചാര്‍മിള പറഞ്ഞു. 
 
1997 ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെയാണ് പീഡന ശ്രമമുണ്ടായതെന്ന് ചാര്‍മിള പറയുന്നു. ' കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദിച്ചു,' ചാര്‍മിള വെളിപ്പെടുത്തി. നിര്‍മാതാവ് എം.പി.മോഹനനും പ്രൊഡക്ഷന്‍ മാനേജര്‍ ഷണ്‍മുഖനും സുഹൃത്തുക്കളുമായാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ചാര്‍മിള പറഞ്ഞു. 
 
സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്നു ചോദിച്ചു. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണു താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ഹരിഹരന്‍ ചോദിച്ചത്. വഴങ്ങാന്‍ തയ്യാറല്ലെന്നു പറഞ്ഞതോടെ 'പരിണയം' എന്ന സിനിമയില്‍നിന്ന് ഹരിഹരന്‍ തന്നേയും വിഷ്ണുവിനേയും ഒഴിവാക്കിയെന്നും ചാര്‍മിള വെളിപ്പെടുത്തി. ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നു ഹരിഹരന്‍ തന്നോടു ചോദിച്ചെന്ന് വിഷ്ണുവും സ്ഥിരീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി നിമിഷാ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു

യമനിലെ ഹൂതി വിമത സൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

ചെറുപ്പം മുതലേ കാണാന്‍ ആഗ്രഹിച്ച വ്യക്തി; മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍

നിയമവിരുദ്ധമായി അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

മകന് കരള്‍ പകുത്തു നല്‍കിയ പിതാവ് മരിച്ചു; പിന്നാലെ മകനും

അടുത്ത ലേഖനം
Show comments