Webdunia - Bharat's app for daily news and videos

Install App

മീടൂ ആരോപണം; വെളിപ്പെടുത്തലുകൾ നടത്തിയതിന് ശേഷം ജീവിതം ആകെ മാറി: ചിന്മയി

മീടൂ ആരോപണം; വെളിപ്പെടുത്തലുകൾ നടത്തിയതിന് ശേഷം ജീവിതം ആകെ മാറി: ചിന്മയി

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (10:45 IST)
മീടൂ ആരോപണങ്ങൾ കൊടുങ്കാറ്റ് പോലെ സിനിമാ ലോകത്ത് വീശിക്കൊണ്ടിരിക്കുകയാണ്. തമിഴ് സിനിമാ ലോകത്ത് മീടൂവുന് തുടക്കം കുറിച്ചയാളാണ് ഗായികയും ഡബിംഗ് ആർട്ടിസ്‌റ്റുമായ ചിന്മയി. ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാ രവിക്കുമെതിരെയായിരുന്നു ചിന്മയിയുടെ മീടൂ ആരോപണം. 
 
നിരവധിപേർ പിന്തുണ നൽകിക്കൊണ്ട് എത്തിയെങ്കിലും പല പ്രതിസന്ധികളും ചിന്മയിക്ക് നേരിടേണ്ടിവന്നിരുന്നു. എന്നാൽ മീടൂ ആരോപണത്തിന് ശേഷം തന്റെ ജീവിതം ആകെ മാറിമറിഞ്ഞെന്നാണ് ചിന്മയി പറയുന്നത്. ഇതിന് മുമ്പ് പ്രതിദിനം മൂന്ന് പാട്ടുകൾവെച്ച് പാടാറുണ്ടായിരുന്നു. 'ദ ഹിന്ദു' ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ചിന്മയി ഇക്കാര്യം വ്യക്തമാക്കിയത്.
 
വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം തനിക്ക് അവസരം കുറഞ്ഞതായാണ് ചിന്മയി പറയുന്നത്. തമിഴിലെ തിരക്കേറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ചിന്മയിയാണ്.
 
തമിഴ്നാട്ടിലെ ഡബിംഗ് കലാകാരന്മാരുടെ സംഘടനയില്‍ നിന്നും ചിന്മയിയെ പുറത്താക്കുകയും ചെയ്തു. സംഘടനയിലെ അംഗത്വഫീസ് രണ്ടുവര്‍ഷമായി അടച്ചില്ലെന്ന കാരണം പറഞ്ഞാണ് പുറത്താക്കിയത്. എന്നാൽ 2016ല്‍ ഞാന്‍ ഫീസ് ആയി 5000 രൂപ അടച്ചിരുന്നതായും ചിന്മയി പറയുന്നു. അതിന് ശേഷമാണ് ഇരുമ്പ് തിരൈയിലും 96ലും അവസരം ലഭിച്ചത്. അന്നൊന്നും ഒന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്തില്ല. മീ.ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് ഇത് ഉണ്ടായത്- ചിന്മയി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments