Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മീടൂ ചിലർക്ക് ഫാഷനാണ്, മലയാള സിനിമയ്‌ക്ക് കുഴപ്പമുണ്ടാകില്ല: മോഹൻലാൽ

മീടൂ ചിലർക്ക് ഫാഷനാണ്, മലയാള സിനിമയ്‌ക്ക് കുഴപ്പമുണ്ടാകില്ല: മോഹൻലാൽ

മോഹൻലാൽ
, തിങ്കള്‍, 19 നവം‌ബര്‍ 2018 (16:07 IST)
'മീടൂ' സിനിമാ മേഖലയിൽ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണ്. നടിമാർക്ക് പുറമേ നടന്മാരും തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞ് രംഗത്തുവരികയാണ്. എന്നാൽ മലയാള സിനിമയ്‌ക്ക് മീടൂ കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് നടൻ മോഹൻലാൽ പറയുന്നത്.
 
മീ ടു ക്യാമ്പെയിൻ ഒരു പ്രസ്ഥാനമല്ലെന്നും ചിലർ അത് ഒരു ഫാഷനായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. അബുദബിയിൽ സിസംബർ ഏഴിന് നടക്കുന്ന പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള 'ഒന്നാണ് നമ്മൾ' ഷോയെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം നടൻ ദിലീപ് ഷോയുടെ ഭാഗമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടെ ശബരിമലയ്ക്ക് പോകണം, മല ചവിട്ടും വരെ മാലയൂരില്ലെന്ന് രേഷ്മ