Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ ലൂസിഫര്‍ തീര്‍ന്നു, ഇനി മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം; അടുത്ത സൂപ്പര്‍ഹിറ്റില്‍ 'കൈ വെയ്ക്കാന്‍' ചിരഞ്ജീവി !

ഗോഡ് ഫാദര്‍ എന്ന പേരിലാണ് ലൂസിഫര്‍ റീമേക്ക് ചെയ്തത്

Chiranjeevi to remake Beeshma Parvam Movie
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:06 IST)
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഭീഷ്മ പര്‍വ്വം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിള്‍ അഞ്ഞൂറ്റി എന്ന കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
നേരത്തെ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ ചിരഞ്ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്തത് വലിയ ഹിറ്റായിരുന്നു. ഗോഡ് ഫാദര്‍ എന്ന പേരിലാണ് ലൂസിഫര്‍ റീമേക്ക് ചെയ്തത്. മോഹന്‍ രാജ സംവിധാനം ചെയ്ത ഗോഡ് ഫാദറില്‍ സല്‍മാന്‍ ഖാനും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റായ ഭീഷ്മ പര്‍വ്വം തെലുങ്കില്‍ ചെയ്യാന്‍ ചിരഞ്ജീവി ആലോചിക്കുന്നത്.
 
അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ്. മാര്‍ച്ചിലാണ് ഭീഷ്മ പര്‍വ്വം റിലീസ് ചെയ്തത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഹുബലിയെയും പിന്നിലാക്കി! മുന്നിൽ കമൽഹാസന്റെ വിക്രം മാത്രം,'പൊന്നിയിൻ സെൽവൻ' പ്രദർശനം തുടരുന്നു