Webdunia - Bharat's app for daily news and videos

Install App

വിക്രമിന്റെ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു , പുതിയ വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ ജി വി പ്രകാശ്‍ കുമാര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഡിസം‌ബര്‍ 2023 (15:12 IST)
വിക്രമും സെല്‍വരാഘവനും ഒന്നിക്കേണ്ടിയിരുന്ന സിനിമയായിരുന്നു സിന്ധുബാധ്. എന്നാൽ സിനിമ ആദ്യഘട്ടത്തിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംഗീത സംവിധായകൻ ജി വി പ്രകാശ്‍ കുമാര്‍ വ്യക്തമാക്കി.
 
അടുത്തിടെ ഒരു അഭിമുഖത്തിൽ തന്നെ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ സംഗീതസംവിധായകനും നടനുമായ ജിവി പ്രകാശ് കുമാർ വെളിപ്പെടുത്തിയിരുന്നു. ഒരു ഗാനം സിന്ധുബാധിനായി താൻ സംഗീതം നിര്‍വഹിച്ചിരുന്നു. നാൻ സൊന്നതും മഴയെന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് സിന്ധുബാധിനായിട്ടായിരുന്നു. പിന്നീട് ധനുഷിന്റെ മയക്കം എന്നാ സിനിമയില്‍ അത് ഉപയോഗിക്കുകയായിരുന്നു എന്നും സംഗീത സംവിധായകൻ പറഞ്ഞു.
 
നിലവിൽ ജിവി പ്രകാശ് കുമാർ ശിവ കാർത്തികേയൻ ചിത്രത്തിൻറെ തിരക്കിലാണ്.'എസ്‌കെ 21' എന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അദ്ദേഹമാണ്.'ക്യാപ്റ്റൻ മില്ലർ,' 'താങ്കലൻ,' 'എസ്‌കെ,' തുടങ്ങി നിരവധി നിരവധി വമ്പൻ പ്രൊജക്ടുകൾ സംഗീതസംവിധായകൻറെ മുന്നിലുണ്ട്.
 
നടൻ വിക്രമിന്റെ ഒടുവിൽ റിലീസായ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ 2'. ഇപ്പോൾ തങ്കലാൻ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം.2024 ജനുവരി 26 ന് ചിത്രം പ്രദർശനത്തിന് എത്തും.വിക്രമിന്റെ 62-ാം ചിത്രം വരുന്നു. എസ്.യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.'ചിറ്റാ'എന്ന ചിത്രത്തിനു ശേഷം അരുൺകുമാർ എത്തുമ്പോൾ വലിയ പ്രതീക്ഷകൾ ഉണ്ട് സിനിമ പ്രേമികൾക്ക്.
വിക്രമും അരുൺ കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
 
'ചിയാൻ 62' പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല: സുപ്രീം കോടതി

ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി

Priyanka Gandhi: ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രിയങ്ക ഗാന്ധി; വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

അടുത്ത ലേഖനം
Show comments