Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പാപ്പായ്ക്ക് മുന്നിൽ ഡാൻസ് കളിക്കുന്ന അമുദവൻ’ - കണ്ണ് നനയിക്കുന്ന, കട്ട് പറയാൻ മറക്കുന്ന ആ സീൻ ഓർത്തെടുത്ത് നന്ദ

ഒറ്റ ഷോട്ട്, ആറ് മിനിറ്റ്; സെറ്റിലുള്ളവർ പൊട്ടിക്കരഞ്ഞു, എല്ലാവരേയും അമ്പരപ്പിച്ച മമ്മൂട്ടി!

‘പാപ്പായ്ക്ക് മുന്നിൽ ഡാൻസ് കളിക്കുന്ന അമുദവൻ’ - കണ്ണ് നനയിക്കുന്ന, കട്ട് പറയാൻ മറക്കുന്ന ആ സീൻ ഓർത്തെടുത്ത് നന്ദ
, ചൊവ്വ, 29 ജനുവരി 2019 (14:19 IST)
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായി മാറാനൊരുങ്ങുകയാണ് പേരൻപ്. ലൊക്കേഷനിൽവെച്ച് തന്നെ മമ്മൂട്ടി അഭിനയം കൊണ്ട് അണിയറപ്രവർത്തകരെ ഞെട്ടിച്ചിരുന്നു. താരത്തിന്റെ അഭിനയം കണ്ട് കട്ട് പറയാൻ കഴിയാതെ നിന്ന കഥ കൊറിയോഗ്രാഫറായ നന്ദ പറയുന്നു. മമ്മൂട്ടിയെക്കുറിച്ച് നന്ദയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 
 
‘ചിത്രത്തിലെ ഒരു രംഗം എന്നോട് ചിത്രീകരിക്കാൻ റാം സർ ആവശ്യപ്പെട്ടു. പാപ്പായുടെ മുന്നിൽ അമുദവൻ ഡാൻസ് കളിക്കുന്ന സീനാണ്. ആ രംഗം എങ്ങനെയാണ് ചിത്രീകരിക്കേണ്ടതെന്ന് പ്ലാൻ ചെയ്യാനാണ് റാം സാർ എന്നെ വിളിച്ചത്. മമ്മൂട്ടി സാറിനെ റിഹേർസലിന് വിളിക്കട്ടേയെന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നും എന്താണ് സീനെന്നും സന്ദർഭമെന്നും പറഞ്ഞ് കൊടുത്താൽ മാത്രം മതിയെന്നും റാം സർ പറഞ്ഞു.’
 
‘അങ്ങനെ ഞാൻ അത് പ്ലാൻ ചെയ്ത് തുടങ്ങി. പക്ഷേ ദിവസങ്ങൾ കടന്നുപോയി, ആ രംഗം ചിത്രീകരിക്കാന്‍ സമയം കിട്ടുന്നില്ല. പത്തും പതിനഞ്ചും ദിവസങ്ങൾ കടന്നുപോയി. എന്നാൽ ഈ ദിവസങ്ങളിലൊക്കെ മമ്മൂട്ടി സാർ എന്നോട് ആ രംഗത്തെക്കുറിച്ച് ചോദിക്കുമായിരുന്നു.’
 
‘അദ്ദേഹം എല്ലാം കൃത്യമായി കേട്ട് മനസ്സിലാക്കും. അപ്പോഴൊക്കെ ഞാൻ കരുതും ഇന്ന് തന്നെ ഈ രംഗം ഷൂട്ട് ചെയ്യാൻ കഴിയുമെന്ന്. എന്നാൽ, സീനിനെ കുറിച്ചെല്ലാം വിശദമായി കേട്ട് മനസിലാക്കിയ അദ്ദേഹം ‘ഓക്കെ നന്ദാ, പിന്നെ കാണാം’ എന്നുപറഞ്ഞ് യാത്രയാകും. ആ സീനിനായി കാത്തിരുന്നു.’
 
‘അങ്ങനെ ഒരു ദിവസം അദ്ദേഹം വന്ന് പറഞ്ഞു, ‘ഇന്ന് നമുക്ക് ആ ഗാനരംഗം ചിത്രീകരിക്കാം’. എനിക്ക് ആകെ സന്തോഷമായി, ഞാൻ ഓടിച്ചെന്ന് റാം സാറിനോട് പറഞ്ഞു. അങ്ങനെ എല്ലാം സെറ്റ് ചെയ്തു. ട്രോളി ആക്‌ഷനിൽ ഒറ്റഷോട്ടിലാണ് രംഗം ചിത്രീകരിക്കാൻ പോകുന്നതെന്ന് ഛായാഗ്രാഹകൻ പറഞ്ഞു. അത് കേട്ട് ഞാൻ ഞെട്ടി. ഒറ്റ ഷോട്ട് എന്നത് മാത്രമല്ല , ആ ഷോട്ടിന്റെ ദൈർഘ്യം ആറുമിനിറ്റാണ്. ആറ് മിനിറ്റ് രംഗം ഒറ്റ ഷോട്ടിലാണ് ചിത്രീകരിക്കുന്നത്.’
 
‘അങ്ങനെ ഞാൻ മോണിട്ടറിൽ നോക്കി ആക്‌ഷന്‍ പറഞ്ഞു. മമ്മൂട്ടി സാർ അഭിനയിക്കാൻ തുടങ്ങി. ഗംഭീര അഭിനയം, ആറു മിനിറ്റ് ഷോട്ട് പൂർത്തീകരിച്ചു. പക്ഷേ, അദ്ദേഹം അഭിനയം നിർത്തിയില്ല. അഭിനയിച്ച് കൊണ്ടേയിരിക്കുകയാണ്. ഞാൻ വെറുതെ തിരിഞ്ഞുനോക്കിയപ്പോൾ ചുറ്റുമുള്ളവരൊക്കെ പൊട്ടിക്കരയുകയാണ്. സിനിമയുടെ അസിസ്റ്റന്റ് ഡറക്ടേർസ്, മേക്കപ്പ് മാൻ എല്ലാവരും കരച്ചിൽ’.
 
‘സീൻ നിർത്താൻ പറയേണ്ടത് റാം സാർ ആണ്. അതിന് ശേഷം കട്ട് പറയേണ്ടത് ഞാനും. എന്നാൽ, റാം സാർ ഒന്നും പറയുന്നില്ല. ഞാൻ മോണിറടിൽ തന്നെ നോക്കിയിരുന്നു. അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോൾ മനസ് നിറയുകയും നൊമ്പരപ്പെടുകയും ചെയ്യും. സത്യം പറഞ്ഞാൽ ആ അഭിനയം കണ്ട് കട്ട് പറയാൻ എനിക്ക് തോന്നിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ മമ്മൂട്ടി സാർ തന്നെ കട്ട് പറഞ്ഞ്, എഴുന്നേറ്റു.’
 
‘എന്നിട്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘ഇതാണ് ഈ രംഗത്തിന്റെ ഫസ്റ്റ് ടേക്കും ഫൈനൽ ടേക്കും’. ‘ഓക്കെ സാർ, ഓക്കെ സാർ ഞാൻ കണ്ടുനോക്കട്ടേ’ എന്നു പറഞ്ഞു. അതിന് ശേഷം ആ രംഗം മോണിട്ടറിൽ വീണ്ടും പ്ലെ ചെയ്ത് കാണിച്ചപ്പോൾ കണ്ടു നിന്നവരൊക്കെ കയ്യടിക്കുകയായിരുന്നു.’- നന്ദ പറഞ്ഞവസാനിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുരരാജയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു, പക്ഷേ ആരും എന്നെ ക്ഷണിച്ചില്ല: തുറന്നു പറഞ്ഞ് പൃഥ്വിരാജ്