Webdunia - Bharat's app for daily news and videos

Install App

'ആദ്യ ഭാര്യയ്ക്ക് ഞാൻ വെറും വളർത്തുമൃഗം, രണ്ടാമത് ആഗ്രഹിച്ച സ്ത്രീ മരണപ്പെട്ടു': ക്രിസിന്റെ അറിയാക്കഥകൾ

നിഹാരിക കെ എസ്
തിങ്കള്‍, 4 നവം‌ബര്‍ 2024 (12:12 IST)
ഒരു വിവാഹത്തിലൂടെ രണ്ട് മൂന്ന് ദിവസത്തെ ഹോട്ട് ടോപ്പിക് ആയവരാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. രണ്ട് പേരുടെയും രണ്ടാം വിവാഹം ആയിരുന്നു. ദിവ്യയ്ക്ക് ആദ്യ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ദിവ്യയ്ക്കെതിരെയായിരുന്നു ആദ്യമെല്ലാം സൈബർ ആക്രമണം. ക്രിസിന്റെ നരച്ച മുടിയും താടിയും കണ്ട്, ക്രിസിന് 50 തിലധികം വയസുണ്ടെന്ന് പലരും കരുതി. ഇതുപറഞ്ഞ് രണ്ടുപേരെയും വളരെ മോശമായ ഭാഷയിലാണ് സോഷ്യൽ മീഡിയയിൽ കളിയാക്കിയത്.

ക്രിസിന്റെ ആദ്യവിവാഹത്തിലെ ഭാര്യ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ നിന്ന് ക്രിസിന്റെ പേര് ഒഴിവാക്കിയില്ലെന്നും, ആദ്യ ഭാര്യയെ വെച്ചുകൊണ്ട് തന്നെയാണ് ക്രിസ് രണ്ടാമതും വിവാഹം കഴിച്ചതെന്നുമായിരുന്നു അടുത്ത പ്രചാരണം. ഇതിന് വ്യക്തമായ മറുപടി നൽകുകയാണ് ക്രിസ് ഇപ്പോൾ.
 
‘‘എന്റെ കുടുംബത്തോടൊപ്പം ഞാൻ നിൽക്കാൻ പാടില്ല എന്ന് പറയുന്ന ഒരു വിവാഹബന്ധം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എനിക്ക് അത് സമ്മതിച്ചു കൊടുക്കാൻ പറ്റില്ല കാരണം എന്റെ അച്ഛനെയും അമ്മയെയും എനിക്ക് നോക്കിയേ പറ്റൂ. വീട്ടിൽ ആരും വരാൻ പാടില്ല , പുറത്തു പോകാൻ പാടില്ല, ഫോൺ ചെയ്യാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ വയ്ക്കുമ്പോൾ ഞാൻ ഒരു വളർത്തുമൃഗം പോലെ ആയിപോയി. ഗ്ലാസ്സിനകത്ത് അടച്ചിട്ടു വളർത്തുന്ന ഒരു ചിലന്തി ആണോ ഞാൻ, ഞാൻ അതല്ല ഞാൻ ഒരു മനുഷ്യനാണ്. ഒരുപാട് വിഷമിച്ചിട്ടാണ് ഞാൻ 2018 ൽ അവിടെ നിന്ന് തിരിച്ചു വരുന്നത്.
 
2019ൽ വിവാഹമോചനത്തിന് കേസ് കൊടുത്തു. ആ കേസ് തീർന്നത് 2022 ലാണ്. അത് കഴിഞ്ഞ് ഒൻപതു മാസം കഴിഞ്ഞാണ് ഞാൻ ജീവിതത്തിലേക്ക് ഒരാൾ വരണമെന്ന് ആഗ്രഹിച്ചത്. ഒരാൾ ജീവിതത്തിലേക്ക് വരാൻ ഇരിക്കുകയായിരുന്നു പക്ഷേ നിർഭാഗ്യവശാൽ അവർ മരിച്ചുപോയി. അതും കഴിഞ്ഞ് 1200 ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവാഹത്തിലേക്ക് എത്തുന്നത്. ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ ജീവിതം കൊണ്ട് അവർക്ക് അതിന്റെ ശിക്ഷ കിട്ടും എന്ന് ഞാൻ കരുതുന്നു', ക്രിസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യമാണെന്ന് അറിഞ്ഞിട്ടും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നു; പുതിയ പഠനം പറയുന്നത് ഇതാണ്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

അടുത്ത ലേഖനം
Show comments