Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാണംകെട്ട് മമ്മൂട്ടി, ക്രിസ്റ്റഫര്‍ മിക്ക സ്‌ക്രീനില്‍ നിന്നും നീക്കി; ഒരാഴ്ച കൊണ്ട് നേടിയത് അഞ്ച് കോടി മാത്രം !

മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം

നാണംകെട്ട് മമ്മൂട്ടി, ക്രിസ്റ്റഫര്‍ മിക്ക സ്‌ക്രീനില്‍ നിന്നും നീക്കി; ഒരാഴ്ച കൊണ്ട് നേടിയത് അഞ്ച് കോടി മാത്രം !
, ശനി, 18 ഫെബ്രുവരി 2023 (12:24 IST)
തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ക്രിസ്റ്റഫറിലൂടെ നാണംകെട്ട് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒരാഴ്ച കൊണ്ട് തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത് വെറും അഞ്ച് കോടി മാത്രം. സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ പരാജയ ചിത്രമായിരിക്കുകയാണ് ക്രിസ്റ്റഫര്‍. 
 
മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. റിലീസ് ചെയ്ത മിക്ക സ്‌ക്രീനുകളില്‍ നിന്നും സിനിമ നീക്കം ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റെ ഒ.ടി.ടി. അവകാശവും ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് വിവരം. 
 
അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, ഷൈന്‍ ടോം ചാക്കോ, വിനയ് റായ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഉദകൃഷ്ണയുടെ തിരക്കഥ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു രാത്രിക്ക് അരലക്ഷം രൂപ ഓഫര്‍ ചെയ്തു, 48 കാരിയായ എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചത് വെറും 20 വയസ്സുള്ള യുവാക്കള്‍; ദുരനുഭവം തുറന്നുപറഞ്ഞ് ചാര്‍മിള