നടി റിയാമിഖയെ മരണത്തിലേക്ക് നയിച്ചത് ‘എക്‍സ് വീഡിയോസ്’ എന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സംവിധായകന്‍
നടി റിയാമിഖയെ മരണത്തിലേക്ക് നയിച്ചത് ‘എക്‍സ് വീഡിയോസ്’ എന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സംവിധായകന്‍
തമിഴ് നടി റിയാമിഖയെ ജീവനൊടുക്കിയത് അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ പേരിലാണെന്ന് റിപ്പോര്‍ട്ട്.
ജോ സുന്ദര്‍ സംവിധാനം ചെയ്‌ത എക്‌സ് വിഡിയോസ് എന്ന സിനിമ വിജയം കാണാതിരുന്നതും ചിത്രത്തിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാതെ പോയതും റിയാമിയെ മാനസികമായി അലട്ടിയിരുന്നുവെന്നും മരണകാരണം ഇതാകാമെന്നുമാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സംവിധായകന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും ജോ സുന്ദര്‍ അഭ്യര്‍ഥിച്ചു.
പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരില്‍ റിയാമിക പരിഹസിക്കപ്പെട്ടിരുന്നു.
അതേസമയം, റിയാമിഖയുടെ മരണത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി കാമുകന്‍ ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനേശുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തതതെന്ന സംശയത്തിലാണ് പൊലീസ്. സീരിയലുകളിലൂടെ പ്രശസ്തയായ നടിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും.
ആറുമാസത്തോളമായി ദിനേശും റിയാമിഖയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം കാമുകനിലേക്ക് മാറിയത്. ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പൊലീസിനോട് പറഞ്ഞത്.
റിയാമിഖയെ കാണാനില്ലെന്ന് മനസ്സിലായതോടെ റിയയുടെ സഹോദരന്‍ പ്രകാശിനെയും വിളിച്ച് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സഹോദരന്‍റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൂങ്ങി മരിച്ച നിലയില്‍ നടിയെ കണ്ടെത്തിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.