Webdunia - Bharat's app for daily news and videos

Install App

സിനിമ അപ്രതീക്ഷിതമായി സംഭവിച്ച കാര്യമെന്ന് പ്രിയാമണി

പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത് എന്നാണ് പ്രിയാമണി പറയുന്നത്.

നിഹാരിക കെ.എസ്
ശനി, 1 ഫെബ്രുവരി 2025 (10:10 IST)
പരസ്യ ചിത്രങ്ങളില്‍ തുടങ്ങി സിനിമയിലേക്ക് എത്തിയ നടിയാണ് പ്രിയാമണി. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു. താനും ആ വഴിയിലേക്ക് എത്തുമായിരുന്നു. പക്ഷെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഡാന്‍സിനോട് ആയിരുന്നു താല്‍പര്യം. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത് എന്നാണ് പ്രിയാമണി പറയുന്നത്. വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'സിനിമയുടെ എബിസിഡി അറിയാത്ത കുട്ടിക്കാലത്തിലൂടെ കടന്നു വന്നയാളാണ് ഞാന്‍. അമ്മ ലതാമണിയുടെ വീട് തിരുവനന്തപുരത്താണ്. അച്ഛന്‍ വാസുദേവമണി പാലക്കാട് സ്വദേശി. ഞാന്‍ ജനിച്ചതിന് ശേഷമാണ് അച്ഛനും അമ്മയും ബെംഗളൂരുവിലേക്ക് താമസം മാറിയത്. പാലക്കാടുമായുള്ള ബന്ധങ്ങളെല്ലാം ഇപ്പോള്‍ ഫോണിലൂടെ നിലനിര്‍ത്തുന്നു. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു.
 
ഒരുപക്ഷേ, ഞാനും ആ വഴിയിലൊക്കെ എത്തിച്ചേരുമെന്നായിരുന്നു മറ്റുള്ളവരുടെ പ്രതീക്ഷ. സ്‌പോര്‍ട്സും അഭിനയവുമല്ല, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഡാന്‍സിനോടായിരുന്നു എനിക്ക് താല്‍പര്യം. പക്ഷേ, കോളജില്‍ എത്തിയതോടെ ആ ഇഷ്ടം മാറി. മോഡലിങ്ങിനോട് ക്രേസ് ആയി. ഫോട്ടോഷൂട്ടിലൂടെയാണ് തുടക്കം. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത് സിനിമയിലേക്ക് വഴിത്തിരിവായി. 
 
ഒരു പരസ്യത്തിന് വേണ്ടി സാരിയുടുത്തു നില്‍ക്കുമ്പോഴാണ് ഭാരതിരാജയുടെ ‘കണ്‍കളാല്‍ കൈതി സെയ്’ എന്ന സിനിമയിലേക്ക് നായികയെ തിരയുന്ന വിവരം അറിഞ്ഞത്. അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അപ്പോഴേക്കും അവിടെ നിരവധി പെണ്‍കുട്ടികള്‍ വന്നു പോയിരുന്നു. എന്നോട് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞ ഉടനെ ഭാരതി സര്‍ ഓകെ പറഞ്ഞു. അന്ന് അവിടെ എന്താണ് സംഭവിച്ചതെന്ന് പിന്നീടൊരിക്കല്‍ ആ സിനിമയുടെ തിരക്കഥാകൃത്ത് പ്രേം സാറാണ് വെളിപ്പെടുത്തിയത്. ദാവണിയുടുത്ത, മേക്കപ്പ് ഇല്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയെയാണ് ഭാരതി സാര്‍ അന്വേഷിച്ചിരുന്നത്. അപ്പോഴാണ് പരസ്യ ചിത്രത്തിന് വേണ്ടി സാരിയുടുത്ത് മുല്ലപ്പൂവു ചൂടി ഞാന്‍ മുന്നിലെത്തിയത്” എന്നാണ് പ്രിയാമണി പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments