Webdunia - Bharat's app for daily news and videos

Install App

ഒടിയനെ ലോകം മുഴുവന്‍ കാണും; 3500 തിയേറ്ററുകളിലായി വമ്പന്‍ റിലീസ് - വിവരങ്ങള്‍ പുറത്തുവിട്ട് സംവിധായകന്‍

ഒടിയനെ ലോകം മുഴുവന്‍ കാണും; 3500 തിയേറ്ററുകളിലായി വമ്പന്‍ റിലീസ് - വിവരങ്ങള്‍ പുറത്തുവിട്ട് സംവിധായകന്‍

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (12:14 IST)
ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ഡിസംബര്‍ 14ന്  പ്രദര്‍ശനത്തിനെത്തുന്ന സിനിമ 3500 തീയേറ്ററുകളിലാവും റിലീസ് ചെയ്യുക.

ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ഉക്രെയ്ന്‍, ലാത്വിയ എന്നിവിടങ്ങളിലൊക്കെ റിലീസ് ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍  ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഒടിയന്‍ റിലീസ് ചെയ്യും. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസാകും ചിത്രത്തിന്റേതെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇന്ന് നടക്കുന്നതിനാല്‍ അതിന് ശേഷമാവും കേരളത്തിലെ റിലീസിംഗ് സെന്ററുകളുടെ കാര്യത്തില്‍ തീരുമാനമാവുക.

ഒടിയനില്‍ മോഹന്‍‌ലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. പുലിമുരുകനിലൂടെ മലയാളി സിനിമാ പ്രേമികളെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments