സിനിമയിലേക്ക് ഇനിയില്ല, പാതിവഴിയിൽ നിർത്തി കീർത്തി സുരേഷ്!
സിനിമയിലേക്ക് ഇനിയില്ല, പാതിവഴിയിൽ നിർത്തി കീർത്തി സുരേഷ്!
മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിറഞ്ഞു നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്കായി നൽകുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ തെലുങ്ക് സിനിമാ ലോകത്തുനിന്നും കീർത്തിക്കെതിരെയുണ്ടായ പരാതിക്കാണ് ആരാധകർ ഇപ്പോൾ കാരണം തേടുന്നത്.
കരാറ് ചെയ്ത പടം പാതിയില്‍ വച്ച് നിര്‍ത്തി കീര്‍ത്തി പിന്മാറി എന്നാണ് പരാതി. നരേഷ് ബാബുവിന്റെ മകന്‍ നവീനെ നായകനാക്കിയാണ് ചിത്രം ഒരുക്കാൻ നിന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവീന്‍ മറ്റൊരു ചിത്രത്തിലൂടെ തുടക്കം കുറിക്കാനിരുന്നിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ആ ചിത്രം പാതിവഴിയില്‍ നിന്നു പോയി.
അന്ന് തെലുങ്ക് സിനിമാ ലോകത്തിന് കീര്‍ത്തിയെ പരിചയമില്ല. ഒരു മലയാളി നടി എന്നതിനപ്പുറമൊരു ഐഡന്റിറ്റി തെലുങ്ക് സിനിമാ ലോകത്ത് അന്ന് കീര്‍ത്തിക്കിലായിരുന്നു.
ഇനി നവീണ്‍ നായകനാകുന്ന ആ ചിത്രം ചെയ്യാന്‍ താത്പര്യമില്ല എന്നാണത്രെ കീര്‍ത്തി ഇപ്പോള്‍ പറയുന്നത്. അഡ്വാന്‍സ് തുക മടക്കി നല്‍കാമെന്നും ചിത്രത്തോട് സഹകരിക്കാന്‍ താത്പര്യമില്ല എന്നും കീര്‍ത്തി അണിയറപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശമയച്ചത്രെ.
ഇതോടെ വെട്ടിലായിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകർ 30 ശതമാനത്തോളം പണി പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. കീര്‍ത്തി ആവശ്യപ്പെടുന്ന പണം തരാമെന്നും ചിത്രത്തില്‍ അഭിനയിക്കണമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ആവശ്യം.