Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെര്‍സലിന്റെ തീപാറും വിജയം; വിജയ് - ആറ്റ്‌ലി കൂട്ടുകെട്ടില്‍ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രം - പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍

ചെന്നൈ , ബുധന്‍, 14 നവം‌ബര്‍ 2018 (17:28 IST)
കേന്ദ്ര സര്‍ക്കാരിനെ പോലും സമ്മര്‍ദ്ദത്തിലാക്കിയ മെര്‍സലിനു ശേഷം വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രത്തിനൊരുങ്ങുന്നു.

അടുത്ത ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നും  ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതി വ്യക്തമാക്കി.

വിജയുടെ കരിയറിലെ 63മത് സിനിമയായിട്ടാകും ആറ്റ്‌ലിയുടെ പുതിയ ചിത്രമെത്തുക.

സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ബിഗ് ബജറ്റ് ചിത്രമാകും വിജയ് - ആറ്റ്ലി കൂട്ടുകെട്ടിലെ അടുത്ത സിനിമയുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ശക്തമായ തിരക്കഥയാണ് പുതിയ സിനിമയ്‌ക്കായി ആറ്റ്‌ലി തയ്യാറാക്കിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദങ്ങളില്‍ അകപ്പെട്ട സാഹചര്യത്തില്‍ ആറ്റ്‌ലിയുടെ പുതിയ ചിത്രത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മലയാളത്തിന്റെ അഭിമാനമാണ് പാർവതി’