Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

ക്ലാരയായി നടി സൂര്യ മേനോന്‍,'തൂവാനത്തുമ്പികള്‍' ഓര്‍മ്മകളിലേക്ക് തിരികെ പോവാം, വീഡിയോ

Makeup

കെ ആര്‍ അനൂപ്

, ശനി, 10 ജൂണ്‍ 2023 (10:37 IST)
മലയാളികള്‍ ഉള്ളടത്തോളം കാലം പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' ഇവിടെ ഉണ്ടാകും.ഇന്നും മഴയുള്ള ദിവസങ്ങളില്‍ വാട്‌സപ്പ് സ്റ്റാറ്റസുകളായി ക്ലാരയും, ജയകൃഷ്ണനും നമ്മുടെ അരികിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ ക്ലാരയെ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നടി സൂര്യ മേനോന്‍.
'ക്ലാര പ്രണയമാണ്, നനുത്ത മഴത്തുള്ളി പോലെ ശാലീനത ഉള്ളവള്‍ ആണ്, പ്രതീക്ഷയാണ്, അപൂര്‍ണതയുടെ സൗന്ദര്യമാണ്'- സൂര്യ കുറിച്ചു.
 
മേക്കപ്പ്: വന്ദന സാനിയ
 വീഡിയോ: അര്‍ജുന്‍ ദേവ് ഫോട്ടോഗ്രാഫി
 'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കി പത്മരാജന്‍ ഒരുക്കിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. 
മണ്ണാറതൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയവും, പാര്‍വതിയുടെ രാധയെന്ന കഥാപാത്രവും ക്ലൈമാക്‌സിലെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനും സിനിമാപ്രേമികള്‍ ഒരുകാലത്തും മറക്കില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൈസ കൊടുക്കുന്നവര്‍ക്ക് നല്ലതും അല്ലാത്തവര്‍ക്ക് മോശവും റിവ്യൂ, സന്തോഷ് വര്‍ക്കിയെ കുറിച്ച് നിര്‍മ്മാതാവ് എന്‍.എം. ബാദുഷ