Webdunia - Bharat's app for daily news and videos

Install App

ദുരിതാശ്വാസ നിധിയില്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി; അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നല്‍കിയത് 10 ലക്ഷം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഓഗസ്റ്റ് 2024 (21:08 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നല്‍കിയത് 10 ലക്ഷം രൂപയാണ്. ഇന്ന് ചക്കുളത്തുകാവ് ട്രസ്റ്റും  ചക്കുളത്തമ്മ സഞ്ജിനി  ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയും ട്രാവന്‍കൂര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിംഗ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് 10 ലക്ഷം രൂപയും നല്‍കി. കൂടാതെ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ അഭിഭാഷകരില്‍ നിന്ന് സമാഹരിച്ചു നല്‍കുമെന്ന് അറിയിച്ചു. 
 
ഇന്ന് ധനസഹായം നല്‍കിയ മറ്റുള്ളവര്‍- റിട്ട. സുപ്രീം കോടതി ജഡ്ജി അര്‍ജിത്ത് പസായത്ത് തന്റെ പിതാവ് വിശ്വനാഥ് പസായത്തിന്റെ ജന്മശതാബ്ദി കമ്മിറ്റിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ, പത്തനാപുരം ഗാന്ധിഭവന്‍ രണ്ട് ലക്ഷം രൂപ, അഖില കേരള ഗവ. ആയുര്‍വേദ കോളേജ് അദ്ധ്യാപക സംഘടന  രണ്ട് ലക്ഷം രൂപ, കേരള പോലീസ് അസോസിയേഷന്‍ എസ് എ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒന്നരലക്ഷം രൂപ, 
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഒരു ലക്ഷം രൂപ, അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസേഴ്‌സ് - 1,12,500 രൂപ, 'ഒരു അന്വേഷണത്തിന്റ്‌റെ തുടക്കം' എന്ന ചിത്രത്തിലെ താരങ്ങളുടെ വാട്ട്‌സാപ്പ് കൂട്ടായ്മ സംവിധായകന്‍ എം എ നിഷാദിന്റ നേതൃത്വത്തില്‍ - 1,05,000 രൂപ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments