Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രേമലു'ന് മുമ്പില്‍ വീഴാതെ ടോവിനോ തോമസ്,'അന്വേഷിപ്പിന്‍ കണ്ടെത്തും' കളക്ഷന്‍ റിപ്പോര്‍ട്ട്

Premalu, Anweshippin Kandethum

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഫെബ്രുവരി 2024 (16:36 IST)
ടോവിനോ തോമസിന്റെ ഏറ്റവും പുതിയ റിലീസായ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ബോക്സ് ഓഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് ആദ്യ നാല് ദിവസങ്ങള്‍ക്കുള്ളില്‍ 5.05 കോടി രൂപ നേടി.
 
'പ്രേമലു' എന്ന ചിത്രത്തേക്കാള്‍ അല്‍പ്പം താഴ്ന്ന തുകയാണ് നേടാനായെങ്കിലും ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ശക്തമായ ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെക്കുന്നു.
 
ടൊവിനോ തോമസ് നായകനായ ചിത്രം ആദ്യ ദിനം 1.2 കോടി കളക്ഷന്‍ നേടിയപ്പോള്‍ രണ്ടാം ദിനം 30 ലക്ഷം അധികം നേടി. ഞായറാഴ്ച 1.7 കോടി രൂപ നേടിയ ചിത്രം നാലാം ദിനം 65 ലക്ഷം രൂപ കളക്ഷന്‍ സ്വന്തമാക്കി. നാല് ദിവസം കൊണ്ട് 5.05 കോടിയാണ് ചിത്രം നേടിയത്.
 
 2024 ഫെബ്രുവരി 12 തിങ്കളാഴ്ച, സിനിമയുടെ മലയാളം ഒക്യുപ്പന്‍സി 20.51% ആണ്.ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവരുടെ വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഉള്ളതല്ലേ എനിക്കും ഉള്ളൂ'; ശരീരത്തെ കുറിച്ച് മോശം കമന്റുകള്‍ ഇടുന്നവര്‍ക്ക് കനിഹയുടെ മറുപടി