Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിമൂന്നാമത്തെ ദിവസവും രണ്ടുകോടിക്ക് മുകളില്‍ കളക്ഷന്‍, 'ആവേശം'കുതിപ്പ് തുടരുന്നു

Collecting over two crores on the 13th day

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഏപ്രില്‍ 2024 (15:23 IST)
ഫഹദ് ഫാസിലിന്റെ 'ആവേശം' രണ്ടാം വാരത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ടോടെ മുന്നേറുകയാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ബ്ലോക്ക് ബസ്റ്ററായി മാറിക്കഴിഞ്ഞു. റിലീസ് ചെയ്ത 13 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിനിമ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ 49.62 കോടി കളക്ഷന്‍ ചിത്രം നേടി കഴിഞ്ഞു. ഏപ്രില്‍ 23 ചൊവ്വാഴ്ച ആവേശത്തിന് 35.85% മലയാളം ഒക്യുപന്‍സി ലഭിച്ചു എന്നത് വലിയ നേട്ടമാണ്. ഫഹദിന്റെ ആവേശം ക്രൗഡ് പുള്ളറായി മാറിക്കഴിഞ്ഞു.
 
പതിമൂന്നാമത്തെ ദിവസത്തെ ആദ്യ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 2.75 കോടി രൂപ ചിത്രം നേടി.
 
പതിമൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ 95.5 കോടി രൂപയാണ്. ഇന്ത്യയിലെ ഗ്രോസ് കളക്ഷന്‍ 54.5 കോടിയും ഓവര്‍സീസ് കളക്ഷന്‍ 41 കോടിയുമാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല്‍പതിന്റെ ചെറുപ്പം ! മാസ് ലുക്കില്‍ റിമി ടോമി, ചിത്രങ്ങള്‍ കാണാം