Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലക്ടർ ബ്രോയുടെ നായകനെ കണ്ടെത്തി; മോഹൻലാലോ ദിലീപോ അല്ല, അതിനൊരാൾക്കേ കഴിയൂ

കലക്ടർ ബ്രോയും കുഞ്ചാക്കോ ബോബനും കൈകോർക്കുന്നു

കലക്ടർ ബ്രോ
, വ്യാഴം, 6 ഏപ്രില്‍ 2017 (11:41 IST)
കലക്ടർ ബ്രോ കഥയെഴുതുന്നുവെന്ന വാർത്ത എല്ലാവരും കൗതുകത്തോടെയാണ് കേട്ടത്. കേട്ടപ്പോൾ തന്നെ എല്ലാവരും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെ‌യ്തു. കളക്ടര്‍ബ്രോയും അനില്‍ രാധാകൃഷ്ണനും ഒരുമിക്കുന്ന ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്‌സ്) ല്‍ നായകനായി എത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ്.
 
സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന കളക്ടറുടെ കരുണ എന്ന ഷോട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു സിനിമാ പ്രേമി കൂടിയായ ബ്രോ ഇപ്പോള്‍ തിരക്കഥ എഴുതുന്ന തിരക്കിലാണ്. മമ്മൂട്ടിയുടെ ജോസഫ് അലക്‌സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇടയ്‌ക്കൊക്കെ ബ്രോ കാഴ്ച വെയ്ക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 
ഉദ്യോഗസ്ഥ തലത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന വ്യക്തിത്വമായാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രേറ്റ്ഫാദര്‍ തരംഗം: കേരളത്തില്‍ ബാഹുബലി റിലീസ് ആശങ്കയില്‍