Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാന്‍സര്‍ ആണെന്ന് സ്വയം ഉറപ്പിച്ചു, ആദ്യം ഡോക്ടറെ കാണാന്‍ മടിച്ചു';രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമി ഗംഗ

glamy ganga

കെ ആര്‍ അനൂപ്

, ശനി, 20 ഏപ്രില്‍ 2024 (09:06 IST)
glamy ganga
ഗ്ലാമി ഗംഗ എന്ന യൂട്യൂബ് വ്ളോഗറെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. മേക്കപ്പ് സംബന്ധമായ വിഷയങ്ങള്‍ക്കും ബ്യൂട്ടി ടിപ്പുകള്‍ക്കും യൂട്യൂബില്‍ തിരഞ്ഞാല്‍ മലയാളികള്‍ക്ക് മുമ്പില്‍ ആദ്യം എത്തുക ഗ്ലാമി ഗംഗ ആയിരിക്കും. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ഗ്ലാമി ഗംഗ.
 
താന്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) എന്ന രോഗാവസ്ഥയിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയതെന്ന് ഗംഗ പറയുന്നു. ആദ്യം മുഖത്ത് കുറിയധികം കുരുക്കള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഡെര്‍മറ്റോളജിസ്റ്റിനെ പോയി കണ്ടു. കുറെയധികം മേക്കപ്പ് സാധനങ്ങള്‍ മുഖത്ത് പരീക്ഷിക്കുന്നത് കൊണ്ടാകാം ഇത്തരത്തിലുള്ള അവസ്ഥ എന്ന് പറഞ്ഞപ്പോള്‍ ഗ്ലാമി ഗംഗ മേക്കപ്പ് സാധനങ്ങളുടെ ഉപയോഗം കുറച്ചു നോക്കി. പക്ഷേ ഫലം ഉണ്ടായില്ല.ആദ്യം കവിളില്‍ മാത്രം വന്നിരുന്ന കുരുക്കള്‍ പിന്നീട് മുഖം നിറയെ വരാന്‍ തുടങ്ങി. വയറിന് വല്ലാത്ത വേദനയും അസ്വസ്ഥതകളും തുടങ്ങി. ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ യായി ഭയങ്കര ക്ഷീണവും പച്ചവെള്ളം കുടിച്ചാല്‍ പോലും വയറു വീര്‍ക്കുന്ന അവസ്ഥ വരെ എത്തി.എന്ത് കഴിച്ചാലും അതുപോലെ ടോയ്‌ലറ്റില്‍ പോകുന്ന അവസ്ഥ. ശരീരികമായി തീരെ ക്ഷീണിച്ചു. ഒരിക്കല്‍ ടോയ്‌ലറ്റില്‍ പോയപ്പോള്‍ രക്തം കണ്ടു. അതോടെ പേടിയായെന്ന് ഗ്ലാമി ഗംഗ പറയുന്നു.
'കാന്‍സര്‍ ആണെന്ന് ഞാന്‍ സ്വയം ഉറപ്പിച്ചു. എന്റെ ശോക ഭാവം കണ്ട ഒരു സുഹൃത്ത് കാര്യം തിരക്കി. അവനെന്നെ കളിയാക്കി, പോയി ഒരു ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. ആദ്യം മടിച്ചുവെങ്കിലും പിന്നീട് ഞാന്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് ശരിക്കും എനിക്ക് എന്താണ് പ്രശ്നം എന്ന് മനസ്സിലായത്.എനിക്ക് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) എന്ന രോഗാവസ്ഥയായിരുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട കുടലിനെ ഞാന്‍ 54 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ അനന്തരഫലം. പഴങ്ങള്‍, പച്ചക്കറികള്‍, േെപ്രാ ബയോട്ടിക് ആയിട്ടുള്ള ആഹാരം ഇവയൊക്കെ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് ശരിയാവും. ഇപ്പോള്‍ ഡയറ്റ് എല്ലാം കണ്‍ട്രോള്‍ ചെയ്താണ് മുന്നോട്ട് പോകുന്നത്',-ഗ്ലാമി ഗംഗ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേമലുവില്‍ ഹൃദയത്തിനിട്ട് നല്ല താങ്ങ് താങ്ങി, അതൊന്നും വിഷയമുള്ള കാര്യമല്ല: വിനീത് ശ്രീനിവാസന്‍