കേരളത്തിന് കൈത്താങ്ങുമായി എൺപതുകളിലെ താരങ്ങൾ
കേരളത്തിന് കൈത്താങ്ങുമായി എൺപതുകളിലെ താരങ്ങൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എൺപതുകളിലെ താരങ്ങൾ. സുഹാസിനി, ലിസി, ഖുശ്‌ബു എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നാൽപ്പത് ലക്ഷത്തിന്റെ ഡിമാൻഡ് ഡ്രാഫ്‌റ്റ് കൈമാറിയത്. വാർഷിക ഒത്തുകൂടൽ വേണ്ടെന്നുവെച്ചാണ് ഇവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും കേരളത്തിന് കൈത്താങ്ങായി രംഗത്തെത്തുന്നുണ്ട്. ഈ താരങ്ങളെല്ലാം വ്യക്തിപരമായും നേരത്തേ പണം നൽകിയിരുന്നു. അതിന് പുറമേയാണ് ഈ കൂട്ടായ്‌മയുടെ പേരിലും ഇപ്പോൾ പണം നൽകിയിരിക്കുന്നത്.
മണിരത്നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം ഈ ധനസമാഹരണത്തില്‍ സഹകരിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ തനിച്ചല്ലെന്ന് പറയാനും എല്ലാവരും ഒപ്പമുണ്ടെന്ന് അറിയിക്കാനുമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അവർ വ്യക്തമാക്കി.