Webdunia - Bharat's app for daily news and videos

Install App

നിരൂപകരോട് ചുപ് രഹോ പറഞ്ഞ നിർമാതാക്കളോട് 'നടക്കില്ലെന്ന്' കോടതി; റിവ്യൂ നിരോധന നിർദ്ദേശം കോടതി നിരസിച്ചു

നിഹാരിക കെ എസ്
ബുധന്‍, 4 ഡിസം‌ബര്‍ 2024 (11:06 IST)
ചെന്നൈ: സിനിമാ റിവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ സമർപ്പിച്ച ഹർജി തള്ളി കോടതി. ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ റിവ്യൂ അനുവദിക്കരുതെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിർമാതാക്കൾ ആവശ്യപ്പെട്ടത്. തമിഴ്നാട്ടിൽ സമീപകാലത്ത് ഇറങ്ങിയ ബി​ഗ്ബജറ്റ് സിനിമകൾ പ്രതീക്ഷിച്ച കളക്ഷനിലേക്ക് പോകാതിരുന്ന സാഹചര്യത്തിലാണ് ഇവരുടെ നീക്കം.
 
നിരോധനം അഭിപ്രായപ്രകടനത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തെയും ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സിനിമാ നിരൂപണങ്ങൾ നിരോധിക്കുന്നത് സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ പ്രായോഗികമല്ല എന്നാണ് കോടതിയുടെ നിരീക്ഷണം. സിനിമാ നിരൂപണങ്ങൾ നിർത്തുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നത് മിക്കവാറും അസാധ്യമാണ്. സിനിമ ഇറങ്ങിയാൽ ഉടൻ തന്നെ അതിനെ കുറിച്ച് ആളുകൾ സംസാരിക്കും. സിനിമ നല്ലതായാലും ചീത്തയായാലും ആളുകളുടെ അഭിപ്രായം അതിവേഗം പ്രചരിക്കും. നിരൂപകർ എന്ത് പറഞ്ഞാലും ഒരു നല്ല സിനിമ പ്രേക്ഷകരെ കണ്ടെത്തുമെന്നാണ് സത്യം. 
 
വേട്ടയ്യൻ, ഇന്ത്യൻ 2 എന്നീ സിനിമകൾ കോടികൾ മുടക്കി റിലീസ് ചെയ്തെങ്കിലും തീയേറ്ററിൽ വിജയം കണ്ടിരുന്നില്ല. ഇതിന് പിന്നാലെ ഇറങ്ങിയ ബി​ഗ് ബജറ്റ് ചിത്രമായ കങ്കുവയും അമ്പേ പരാജയപ്പെട്ടു. 300 കോടിയിലധികം മുടക്കി നിർമിച്ച സിനിമ 100 കോടിക്കപ്പുറം കടന്നില്ല. കങ്കുവയുടെ റിലീസ് ദിവസം ആദ്യ ഷോ പൂർത്തിയാകുന്നതിന് മുന്നോടിയായുള്ള ഇടവേള തൊട്ട് നെ​ഗറ്റീവ് റിവ്യൂകൾ വന്നുതുടങ്ങിയിരുന്നു. ഇതെല്ലാം സിനിമയുടെ കളക്ഷനെ ബാധിച്ചെന്നാണ് നിർമാതാക്കളുടെ ആരോപണം.
 
തീയേറ്ററിനുള്ളിൽ കടന്ന് യൂട്യൂബർമാരും ഓൺലൈൻ ചാനലുകളും റിവ്യൂ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾക്ക് നിർമാതാക്കളുടെ സംഘടന കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. റിലീസിന്റെ ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വരുന്ന ഓൺലൈൻ റിവ്യൂകൾ തടയണം. ഇതിന് വേണ്ട നിർദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments