Webdunia - Bharat's app for daily news and videos

Install App

കോടികളുടെ ക്ലബ്ബുകള്‍ തകരും, 2019ല്‍ മാമാങ്കവുമായി മമ്മൂട്ടി; പകയുടെ പുതിയ വീരഗാഥ!

കോടികളുടെ ക്ലബ്ബുകള്‍ തകരും, 2019ല്‍ മാമാങ്കവുമായി മമ്മൂട്ടി; പകയുടെ പുതിയ വീരഗാഥ!

Webdunia
ബുധന്‍, 2 ജനുവരി 2019 (16:36 IST)
കുറച്ച് നാളുകളായി സിനിമാ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയം മമ്മൂട്ടിയുടെ മാമാങ്കത്തെക്കുറിച്ചാണ്. ഓരോ പ്രതിസന്ധികളായി മാമാങ്കത്തെ പിന്തുടരുകയായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ ധ്രുവൻ എത്തുമെന്ന് ആദ്യം തന്നെ അറിയിച്ചിരുന്നു.
 
എന്നാൽ ധ്രുവനെ പുറത്താക്കിയത് മുതൽ അങ്ങോട്ട് പല വാർത്തകളും ചിത്രത്തെക്കുറിച്ച് കേൾക്കുകയുണ്ടായി. ധ്രുവനെ പുറത്താക്കിയതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നു. എന്നാൽ അതിന് ശേഷം സംവിധായകൻ സജീവ് പിള്ളയേയും പുറത്താക്കിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
 
അതിന് ശേഷമാണ് ധ്രുവിന്റെ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദൻ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നത്. ഇക്കാര്യം ഉണ്ണി മുകുന്ദൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. എന്നാൽ ഈ മാറ്റം സംവിധായകൻ അറിഞ്ഞില്ലെന്നും വാർത്തകൾ ഉണ്ടായിരുന്നു. മാമാങ്കം ഓരോ ദിവസം പിന്നിടുമ്പോഴും പ്രതിസന്ധികൾ നേരിടുകയാണ്. 
 
എന്നാൽ ഇപ്പോൾ, ചിത്രം 2019ൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ എന്ന് നിർമ്മാതാവായ കാവ്യ ഫിലിംസ് അറിയിച്ചിരിക്കുന്നതാണ് സിനിമാ പ്രേമികൾക്ക് സന്തോഷമുള്ള വാർത്ത. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെന്ന മഹാനടന്‍ മാമാങ്കത്തിലെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്നതിന് വേണ്ടി മാറ്റി വച്ച വലിയ സമയവും ആര്‍ജ്ജിച്ച മെയ് വഴക്കവും അതിനായി നടത്തിയ പരിശ്രമത്തിനുമൊക്കെ നിർമ്മാതാവ് വിലകൊടുക്കുന്നു.
 
എന്ത് പ്രതിസന്ധികൾ ഉണ്ടെങ്കിലും ചിത്രം 2019ൽ പ്രേക്ഷകരിലേക്ക് എത്തും എന്നുതന്നെയാണ് നിർമ്മാതവ് ഉറപ്പ് നൽകുന്നത്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ മറ്റൊരു ചരിത്ര ചിത്രത്തിനായി സിനിമാ പ്രേമികൾ കാത്തിരിക്കുന്നതിൽ തെറ്റില്ല എന്നുതന്നെ പറയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments