Webdunia - Bharat's app for daily news and videos

Install App

'അച്ഛന്‍ മുന്‍ നക്‌സലൈറ്റ്, സഹോദരി സന്യാസിനി, സഖാവിനും തിരിച്ചറിവ് ഉണ്ടാകട്ടെ'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

നിഹാരിക കെ.എസ്
വ്യാഴം, 30 ജനുവരി 2025 (14:30 IST)
നടി നിഖില വിമലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. നടിയുടെ സഹോദരി സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. കഴിഞ്ഞ ദിവസമാണ് അഖില വിമല്‍ സന്യാസത്തിലേക്ക് കടന്ന് അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചത്. സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയുടെ ചിത്രം പങ്കുവച്ചു കൊണ്ട് അഭിനവ ബാലാനന്ദഭൈരവ പങ്കുവച്ച കുറിപ്പാണ് വൈറലായത്.
 
ഇതിന് പിന്നാലെയാണ് നിഖിലയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നത്. ‘അച്ഛന്‍ മുന്‍ നക്‌സലൈറ്റ്, സഹോദരി സന്യാസിനി.. കമ്യൂണിസ്റ്റ് സഖാവിനും തിരിച്ചറിവ് ഉണ്ടാകട്ടെ’എന്നിങ്ങനെയുള്ള കുറിപ്പുകള്‍ നടിക്കെതിരെ പ്രചരിക്കുന്നുണ്ട്. നിഖില സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയും വിമര്‍ശിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള കമന്റുകള്‍ എത്തുന്നുണ്ട്.
 
അതേസമയം, കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍ പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെഎന്‍യുവില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments