രാഹുൽ സദാശിവൻ ചിത്രത്തിൽ പ്രണവ് മോഹൻലാൽ തന്നെ നായകനെന്ന് റിപ്പോർട്ട്. പ്രണവ് ഉടൻ അടുത്ത ചിത്രത്തിൽ ജോയിൻ ചെയ്യുമെന്ന് മോഹൻലാൽ സ്ഥിരീകരിച്ചു. പ്രണവ് മോഹന്‍ലാല്‍ പുതിയ സിനിമ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയതോടെ ഇത് രാഹുല്‍ സദാശിവന്‍ ചിത്രമാകുമെന്നാണ് കരുതപ്പെടുന്നത്.
അടുത്തിടെ മന്ത്രി സജി ചെറിയാന്‍ മോഹന്‍ലാലുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തില്‍ മക്കളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് പ്രണവ് മോഹന്‍ലാല്‍ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേതാകും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്റെ അടുത്ത ചിത്രത്തിലാണ് പ്രണവ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എന്നായിരുന്നു റിപ്പോർട്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണെന്നും വൈകാതെ ഷൂട്ടിങ് തുടങ്ങുമെന്നും രാഹുല്‍ ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.